ഇസ്ലാമാബാദ്: ദീപാവലി ദിനത്തില്‍ അബദ്ധത്തില്‍ ഹോളി ആശംസിച്ച് കൊണ്ട് സന്ദേശം അയച്ച പാകിസ്ഥാന് മന്ത്രി. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ മുഖ്യമന്ത്രി മുറാദ് അലി ഷായ്ക്കാണ് അബദ്ധം പിണഞ്ഞത്.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഉള്‍പ്പെടെ ലോകമാമ്പാടും പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ കൃത്യമായി ദീപാവലി ആശംസ നേരുമ്പോഴാണ് പാകിസ്ഥാനിലെ ഒരു മന്ത്രി അബദ്ധത്തില്‍ കുടുങ്ങിയത്. ദീപാവലിയക്ക് പകരം ഹോളി ആശംസ നല്‍കിയതിന് മുറാദ് അലി ഷായ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നുണ്ട്.
മന്ത്രിയുടെ അബദ്ധത്തിനെതിരായ ട്രോള്‍ വൈറലായതോടെ മുറാദ് അലി പോസ്റ്റ് മുക്കി. പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ ധാരാളമുളള പ്രദേശമാണ് സിന്ധ് പ്രവിശ്യ. അവിടുത്തെ മുഖ്യമന്ത്രിക്ക് ദീപാവലിയും ഹോളിയും തിരിച്ചറിയാതെ പോയതിനെതിരെ ഇപ്പോഴും ട്രോളുകള്‍ നിലയ്ക്കാതെ പ്രവഹിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: