ന്യൂദൽഹി : പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കേദാര്‍നാഥ് യാത്രയ്‌ക്ക് ഇന്ത്യയെങ്ങും വലിയ ജനപിന്തുണയാണ് നല്‍കപ്പെട്ടത്.ആത്മീയാചാര്യൻ ശ്രീ ശങ്കരാചാര്യരുടെ സമാധിസ്ഥലത്ത് ഉയര്‍ത്തിയ പ്രതിമ നാടിന് സമർപ്പിക്കുന്നതോടൊപ്പം 130 കോടിയുടെ വികസനപദ്ധതികളും മോദി പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ അതിനിടെ, വിചിത്രവാദങ്ങള്‍ ഉയര്‍ത്തി മോദിയുടെ കേദാര്‍നാഥ് യാത്രയെ വിമര്‍ശിക്കുകയാണ് കര്‍ഷക സമരനേതാവ് രാകേഷ് ടികായത്ത്. ശൈത്യകാലത്ത് കേദാര്‍നാഥ്, യമുനോത്രി ക്ഷേത്രങ്ങള്‍ അടയ്‌ക്കുന്ന സമയത്താണ് പ്രധാനമന്ത്രി കേദാർനാഥിലെത്തിയതെന്നതാണ് ഒരു വിമര്‍ശനം. ക്ഷേത്രം ശൈത്യകാലത്ത് അടയ്‌ക്കാന്‍ പോകുന്നതിന് തൊട്ടുമുന്‍പ് ഭരണാധികാരി ദർശനം നടത്തിയാൽ വൻ ദുരന്തങ്ങളാകുമെന്നാണ് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്തിന്റെ വിചിത്ര വാദം. എന്നാല്‍ ഈ വാദം ഏത് ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണെന്ന് രാകേഷ് ടികായത്ത് വിശദീകരിക്കുന്നുമില്ല.
ടികായതിന്റെ വാക്കുകൾ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വാദം ഉയർന്നിട്ടുണ്ട്. തെറ്റായ വിശ്വാസവും ഭീതിയും ആളുകളിലേക്ക് കടത്തിവിടാൻ ഇതിടയാക്കുമെന്നും ആളുകൾ ചൂണ്ടിക്കാട്ടുന്നു.
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും രാകേഷ് ടികായത് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ നിയമം പിൻവലിച്ചില്ലെങ്കിൽ സമരം തുടരും. കാർഷിക നിയമങ്ങൾ പ്രാബല്യത്തിലുള്ള കാലത്തോളം കർഷകർക്ക് ഒരു ഗുണവും ലഭിക്കാൻ പോകുന്നില്ലെന്നും ടികായത് ആരോപിച്ചു. ഡൽഹിയിൽ നടക്കാനിരിക്കുന്ന പ്രതിഷേധത്തിനായി ട്രാക്ടറുകളിൽ ഡീസൽ നിറച്ച് തയ്യാറായിരിക്കാനും ടികായത് ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: