ന്യൂദല്‍ഹി : എല്ലാ സംസ്ഥാനങ്ങളും ഇന്ധന വില കുറയ്‌ക്കണം. ഇതില്‍ രാഷ്‌ട്രീയമൊന്നും കാണരുതെന്ന് സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥനയുമായി കേന്ദ്ര സര്‍ക്കാര്‍. എക്‌സൈസ് തീരുവയില്‍ കേന്ദ്രം കുറവ് വരുത്തിയതിന് പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മൂല്യവര്‍ധിത നികുതി കുറച്ച് ഇന്ധന വിലയില്‍ കുറവ് വരുത്തിയിരുന്നു. ഇതോടെയാണ് മറ്റ് നികുതി കുറച്ച് ഇന്ധന വില കുറയ്‌ക്കണമെന്ന് മറ്റ് സംസ്ഥാനങ്ങളോടും കേന്ദ്രം അഭ്യര്‍ത്ഥിച്ചത്.
നിലവില്‍ 18 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും നികുതി കുറച്ചിരുന്നു. കേന്ദ്ര ആഹ്വാനം അനുസരിച്ചാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മൂല്യവര്‍ധിത നികുതി കുറിച്ചത്. എന്‍ഡിഎ ഭരണത്തിലുള്ള ബീഹാറും പുതുച്ചേരിയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും ഈ തീരുമാനം പിന്തുടരുകയായിരുന്നു.
എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന മൂല്യവര്‍ധിത നികുതി കുറക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍. പെട്രോളിന് ഉയര്‍ന്ന വിലയുള്ള മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ അടിയന്തരമായി നികുതി കുറയ്‌ക്കണമെന്ന ആവശ്യം ഉയര്‍ന്ന് കഴിഞ്ഞു. കേരളത്തിലും ഇന്ധന നികുതി കുറയ്‌ക്കാന്‍ ആവശ്യം ഉയര്‍ന്നെങ്കിലും കുറയ്‌ക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.
അതേസമയം പെട്രോള്‍, ഡീസല്‍ വില രാജ്യത്ത് വരുന്ന മാസങ്ങളില്‍ കുതിച്ചുയരുമെന്നാണ് ഊര്‍ജ്ജ വിദഗ്ധരുടെ അഭിപ്രായം. ഉപഭോഗം കൂടിയതുകൊണ്ടാണ് കേന്ദ്രം എക്സൈസ് നികുതിയില്‍ ഇളവ് വരുത്തിയതെന്നും ഊര്‍ജ്ജ രംഗത്തെ വിദഗ്ധന്‍ നരേന്ദ്ര തനേജ അറിയിച്ചു. ഇന്ത്യ ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുകയാണെന്ന കാര്യം പ്രധാനമാണ്.
പെട്രോളിയം പ്രധാനപ്പെട്ട ഉല്‍പ്പന്നമാണ്. ഇന്ന് ഇന്ത്യയില്‍ ഉപയോഗിക്കുന്ന ക്രൂഡോയിലിന്റെ 86 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. പെട്രോളിനും ഡീസലിനും വില ഏതെങ്കിലും സര്‍ക്കാരിന്റെ നിയന്ത്രണത്തിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: