പാറ്റ്ന: 24 പേരുടെ മരണത്തിനിടയാക്കിയ വ്യാജമദ്യ ദുരന്തത്തെ തുടർന്ന് ബീഹാറിലെ ഗോപാൽഗഞ്ചിൽ അറുപത് ഇടങ്ങളിൽ നടത്തിയ പോലീസ് റെയ്ഡില്‍ 19 പേര് കസ്റ്റഡിയില്‍. വെസ്റ്റ് ചമ്പാരനിലെ ഗോപാൽഗഞ്ചിലും ബെത്തിയയിലുമാണ് കഴിഞ്ഞ ദിവസം ദുരന്തം ഉണ്ടായത്. ഗോപാല്‍ ഗഞ്ചില്‍ 16 പേരും വെസ്റ്റ് ചമ്പാരനില്‍ എട്ട് പേരും മരിച്ചു.
രണ്ടിടങ്ങളിലായി മദ്യം കഴിച്ചവരാണ് ദുരന്തത്തിന് ഇരയായത്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഗോപാൽഗഞ്ചിലെ വിവിധ സുരക്ഷ ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. മദ്യനിരോധനവുമായി ബന്ധപ്പെട്ടുള്ള നിയമങ്ങൾ കർശനമാക്കാൻ യോഗത്തിൽ നിർദ്ദേശം നൽകിയതായി ആനന്ദ് കുമാർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: