അബുദാബി: ശ്രീലങ്കക്കെതിരായ ലോകകപ്പ് ടി 20 സൂപ്പര്‍ പന്ത്രണ്ട് മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് വിന്‍ഡീസ് താരങ്ങളില്‍ നിന്ന് പിഴ ഈടാക്കാന്‍ ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിച്ചു.
നിശ്ചിത സമയത്തിനുള്ളില്‍ 20 ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന വിന്‍ഡീസ് താരങ്ങളുടെ മത്സരത്തുകയുടെ ഇരുപത് ശതമാനം പിഴ ഈടാക്കുമെന്ന് ഐസിസി അറിയിച്ചു.
മത്സരത്തില്‍ വിന്‍ഡീസ് 20 റണ്‍സിന് തോറ്റു. ഇതോടെ നിലവിലെ ചാമ്പ്യന്മാരായ വിന്‍ഡീസ് സെമികാണാതെ ലോകകപ്പില്‍ നിന്ന് പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: