അബുദാബി: വിന്‍ഡീസ് ഓള് റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ടി 20 ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരായ വിന്‍ഡീസിന്റെ അവസാന മത്സരത്തിനുശേഷം വിരമിക്കുമെന്ന് ബ്രാവോ പറഞ്ഞു.
നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയോട് തോറ്റ് വിന്‍ഡീസ് ലോകകപ്പിന്റെ സെമികാണാതെ പുറത്തായതിന് പിന്നാലെയാണ് ബ്രാവോ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
വിരമിക്കാനുള്ള സമയം എത്തിക്കഴിഞ്ഞു. മികച്ചൊരു കാരിയര്‍ തന്നെയായിരുന്നു. ദീര്‍ഘകാലം വിന്‍ഡീസിനെ പ്രതിനിധാനം ചെയ്യാന്‍ അവസരം കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് ബ്രവോ ഫെയ്സ്ബുക്കില്‍ കുറിച്ചു.
2006 ല്‍ ന്യൂസിലന്‍ഡിനെതിരായ ടി 20 മത്സരത്തിലാണ് ബ്രാവോ അരങ്ങേറിയത്. ഇതുവരെ 90 ടി 20 മത്സരങ്ങള്‍ കളിച്ചു. 1245 റണ്സുംം 78 വിക്കറ്റും നേടി. 2012 ലും 2016 ലും ടി 20 ലോകകപ്പ് നേടിയ വിന്‍ഡീസ് ടീമില്‍ അംഗമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: