ഷാരൂഖ് ഖാന് ചിത്രമായ സീറോയുടെ യൂട്യൂബ് റെക്കോര്‍ഡ് തകര്‍ത്തെത്തിയ സൂര്യവന്‍ഷി തിയറ്ററുകളിലും സൂപ്പര്‍ ഹിറ്റ്. കഴിഞ്ഞ ഒരു ദിവസം കൊണ്ട് രോഹിത് ഷെട്ടി സംവിധാനം ചെയ്ത അക്ഷയ് കുമാര്‍ ചിത്രം തിയറ്ററുകളില്‍ നിന്ന് വാരിയത് 30 കോടി രൂപയാണ്. മുന്‍കൂര്‍ ടിക്കറ്റ് ബുക്കിങ്ങിലൂടെ 2.5 കോടി രൂപയും സിനിമ സ്വന്തമാക്കിയിരുന്നു. ഇന്ത്യയിലെ 4000 സ്ക്രീനുകളിലാണ് നിലവില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത്. 66 വിദേശ രാജ്യങ്ങളിലെ 1300 സ്ക്രീനുകളിലും സൂര്യവന്‍ഷി പ്രദര്‍ശിപ്പിക്കുന്നുണ്ട്.
രോഹിത് ഷെട്ടി കോപ് യൂണിവേഴ്സില് നിന്നുള്ള പുതിയ ചിത്രം കൂടിയാണ് ഇത്. രോഹിത്-അക്ഷയ് കുമാര്‍ കൂട്ടുകെട്ടിന്റെ പോലീസ് സിനിമയില്‍ അജയ് ദേവ്ഗണ്, രണ്‍വീര്‍ സിങ് എന്നീ താരങ്ങളും ഉണ്ട്.
അക്ഷയ് കുമാര്‍ ഒരു പോലീസ് ഓഫിസറുടെ വേഷത്തിലാണ് സിനിമയില്‍ എത്തുന്നത്. അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന ഡിസിപി വീര്‍ സൂര്യവന്‍ഷിയെ മുന്‍നിര്‍ത്തിയാണ് സിനിമ കഥപറയുന്നത്. അക്ഷയുടെ ഭാര്യയുടെ വേഷത്തിലാണ് കത്രീന. നേരത്തെ ചിത്രത്തിന്റെ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് യൂട്യൂബില്‍ ലഭിച്ചത്.
ഏറ്റവും വേഗതയില്‍ ഒരു മില്യണ്‍ വ്യൂ ലഭിക്കുന്ന ഇന്ത്യന്‍ ചിത്രമായി മാറി സൂര്യവന്‍ഷി ട്രെയിലര്‍. ഷാരൂഖ് ഖാന് ചിത്രമായ സീറോയുടെ യൂട്യൂബ് റെക്കോര്‍ഡാണ് സൂര്യവന്‍ഷി തകര്‍ത്തത്. 18 മണിക്കൂര്‍ 10 മിനിറ്റ് കൊണ്ടാണ് സൂര്യവന്‍ഷി 1 മില്യണ്‍ വ്യൂസ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: