ഇരിങ്ങാലക്കുട: സംഗമേശ്വരന്റെ നാട്ടില്‍ നിന്ന് ഒരു എഴുത്തുകാരി കൂടി. വടക്കന്‍ കേരളത്തിലെ ഒരു സാങ്കല്പിക ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ തെയ്യം കലാകാരന്റെ സ്വത്വപരമായ പ്രതിസന്ധികളിലൂടെ സഞ്ചരിക്കുന്ന ‘ദി മിസ്റ്റീരിയസ് ഡാന്‍സ് ഓഫ് വിന്റേജ് ഫോളീസ്’ എന്ന നോവല്‍ വായനക്കാരുടെ കൈകളിലേക്ക് എത്തി.
കോയമ്പത്തൂര്‍ കാരുണ്യ സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന ഹേമ സാവിത്രിയുടെ ആദ്യ നോവലാണിത്. അമ്പതുകള്‍ പിന്നിട്ട ദളിത് കലാകാരനായ കേശുവിന്റെ ജീവിതത്തിലൂടെയാണ് മുന്നൂറോളം പേജുകള്‍ ഉള്ള നോവല്‍ മുന്നോട്ട് പോകുന്നത്.
ഗവേഷണത്തിന്റെ ഫൈനല്‍ തീസിസ് സമര്‍പ്പിക്കാനുള്ള ഒരുക്കങ്ങള്‍ക്കിടയിലുള്ള അഞ്ച് മാസങ്ങള്‍ കൊണ്ടാണ് രചന പൂര്‍ത്തിയാക്കിയത്. സുഹ്യത്തും അധ്യാപികയുമായ ദിവ്യ ധില്ലനാണ് പുസ്തകത്തിന്റെ കവര്‍ ചിത്രത്തിന് രൂപം നല്‍കിയിരിക്കുന്നത്. ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെന്മാന് ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുള്ള നോവല്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ എഴുത്തുകാരന് തന്മയ് ദുബെയാണ് പ്രകാശനം ചെയ്തത്.
ഇരിങ്ങാലക്കുടയ്ക്കടുത്ത് ഐക്കരക്കുന്നില്‍ അരിയ്ക്കത്ത് മനയില്‍ സജുവാണ് ഭര്‍ത്താവ്. പത്താം ക്ലാസ്സ് വിദ്യാര്‍ഥി ശ്രീദത്തന് മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: