വാഷിംഗ്ടണ്‍: ലോകത്തിലെ എല്ലാ ഹൈന്ദവ വിശ്വാസികള്‍ക്കും ദീപാവലി ആശംസകള്‍ നേര്‍ന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. പ്രകാശം പരത്തി അന്ധകാരം നീങ്ങുമ്പോള്‍ അവിടെ ജ്ഞാനവും അറിവും സത്യവുമാണ് ജ്വലിക്കുന്നതെന്ന് ആശംസകള്‍ അറിയിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പ്രസിഡന്റ് പറഞ്ഞു. ഭിന്നതയില്‍ നിന്നും ഐക്യമുണ്ടാകുന്നുവെന്നും നിരാശയില്‍ നിന്നും പ്രതീക്ഷയുണ്ടാകുന്നുവെന്നും ബൈഡന്. അമേരിക്കയില്‍ ദീപാവലിയാഘോഷിക്കുന്ന എല്ലാ ഹിന്ദു, സിഖ്, ജൈന, ബുദ്ധ മത വിശ്വാസികള്‍ക്കും ദീപാവലി ആഘോഷിക്കുന്ന ലോകമെമ്പാടുമുള്ളവര്‍ക്കും ആശംസകള്‍ നേരുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നു.’ദീപാവലിയുടെ ഈ അവസരത്തില്‍ രാജ്യത്തെ ജനങള്‍ക്ക് ഊഷ്മളമായ ആശംസകള്‍. ഈ വിളക്കുകളുടെ ഉത്സവം നിങ്ങള്‍ക്കെല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും ഭാഗ്യവും നല്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.ഏവര്‍ക്കും ദീപാവലി ആശംസകള്‍ നേരുന്നു.’ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു
രാഷ്ട്രപതി രാം നാഥ് കോവിന്ദ് ദീപാവലി് ആശംസകള്‍ നേര്‍ന്നു. ദീപാവലിയുടെ ശുഭകരമായ ഈ അവസരത്തില്‍ രാജ്യത്തിന്റെ അകത്തും പുറത്തും താമസിക്കുന്ന എല്ലാ സഹപൗരന്മാര്‍ക്കും അദ്ദേഹം ഊഷ്മളമായ ആശംസകളും നന്മകളും നേര്‍ന്നു.ദീപാവലി, സമൃദ്ധിയും സന്തോഷവും പരസ്പരം പങ്കുവയ്ക്കുന്നതിനുള്ള ഒരു ശുഭകരമായ അവസരം ആണ്. വൃത്തിയുള്ളതും സുരക്ഷിതവും ആയ രീതിയില്‍ ഈ ഉത്സവം ആഘോഷിക്കാനും, പരിസ്ഥിതിയുടെ സംരക്ഷണം ഉറപ്പുവരുത്താനും നമ്മുക്ക് ഈ അവസരത്തില്‍ പ്രതിജ്ഞ എടുക്കാം എന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: