ന്യൂദൽഹി : പാകിസ്ഥാന്റെ തീവ്രവാദിക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ നടത്തിയ ബാലക്കോട്ട് വ്യോമാക്രമണത്തിന്റെ നായകനായ അഭിനന്ദന്‍ വര്‍ധമാന് ഇനി കേണലിന് തുല്ല്യമായ ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം. ബാലക്കോട്ട് യുദ്ധത്തിനിടെ പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം ധീരമായി വെടിവെച്ചിട്ട അഭിനന്ദന്‍ വര്‍ധനമാന് തന്റെ ധീരകൃത്യങ്ങള്‍ക്കുള്ള സമ്മാനമെന്ന നിലയിലാണ് ദീപാവലി നാളിനോടനുബന്ധിച്ച് ഇന്ത്യന്‍ എയര്‍ഫോഴ്സ് സ്ഥാനക്കയറ്റം പ്രഖ്യാപിച്ചത്.
ഫെബ്രുവരി 14ന് പാകിസ്ഥാൻ ഭീകര സംഘടനയായ ജെയ്‌ഷെ ഇ മുഹമ്മദ് ജമ്മുകശ്മീരിലെ പുൽവാമയിൽ ആക്രമണം നടത്തിയിരുന്നു. ഇതിൽ 40 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായാണ് ഇന്ത്യൻ വ്യോമസേനയുടെ 12 മിറാഷ് 2000 പോർവിമാനങ്ങൾ ബലാക്കോട്ടിലെ ഭീകരകേന്ദ്രങ്ങളിൽ വ്യോമക്രമണം നടത്തിയത്. 1971ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിന് ശേഷം പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ ആദ്യത്തെ വ്യോമാക്രമണമാണിത്.
ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച പാകിസ്ഥാന്റെ അമേരിക്കന്‍ നിര്‍മിത എഫ്-16 യുദ്ധവിമാനം മിഗ്-21 ബൈസണ്‍ ജെറ്റ് നിയന്ത്രിച്ചിരുന്ന അഭിനന്ദനായിരുന്നു വെടിവെച്ചിട്ടത്.എന്നാൽ തിരിച്ചടിക്കുന്നതിനിടെ അഭിനന്ദന്റെ യുദ്ധവിമാനം തകർന്നു. വിമാനം തകർന്നപ്പോൾ പാരച്യൂട്ട് ഉപയോഗിച്ച് താഴേക്ക് ചാടി പാക് അധീന കശ്മീരിൽ ചെന്നിറങ്ങിയ അഭിനന്ദനെ പാക് സൈന്യം തടവിലാക്കുകയായിരുന്നു. മൂന്ന് ദിവസം പാകിസ്ഥാന്‍ തടവില്‍ അഭിനന്ദന്‍ കഴിഞ്ഞു. വാര്‍ത്തകള്‍ ചോര്‍ത്താന്‍ പല രീതിയില്‍ പാക്സൈന്യം പീഢിപ്പിച്ചെങ്കിലും അഭിനന്ദന്‍ വര്‍ധമാനില്‍ നിന്നും ഒരു രഹസ്യവും ചോര്‍ന്നില്ല.
പിന്നീട് ഇന്ത്യയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് അഭിനന്ദനെ വിട്ടയക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തിന് ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയായ വീര ചക്ര നൽകി രാജ്യം ആദരിച്ചിരുന്നു.പക്ഷെ അതിനോടകം അഭിനന്ദന്‍ വര്‍ധമാന്റെ സാഹസികപ്രകടനങ്ങള്‍ ഒരു നാടോടിക്കഥ പോലെ ഇന്ത്യക്കാരുടെ മനസ്സില്‍ മായാതെ പതിഞ്ഞിരുന്നു. അഭിനന്ദന്‍ വര്‍ധമാന്‍ ധീരയുദ്ധനായകനായി കുട്ടികളുടെ പാഠപുസ്തകങ്ങളില്‍ വരെ ഇടം പിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: