ജയ്പൂര്‍: കേന്ദ്രം ഇന്ധന നികുതി കുറച്ച മാതൃകനികുതി ഇളവ് നടപ്പാക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി രാജസ്ഥാന്‍. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട പ്രതികരിച്ചു. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതിന് ആനുപാതികമായ മാറ്റം സംസ്ഥാനങ്ങള്‍ ഈടാക്കുന്ന വാറ്റ് തുകയില്‍ ഉണ്ടായിട്ട്. കേന്ദ്രം ഇനിയും എക്‌സൈസ് തീരുവ കുറയ്‌ക്കണമെന്നും ഗെലോട്ട് ആവശ്യപ്പെട്ടു.
കേന്ദ്രം നികുതി ഇളവ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും ഇന്ധന നികുതി കുറച്ചിരുന്നു. സംസ്ഥാനങ്ങള്‍ സമാന മാതൃകയില്‍ നികുതിയിളവ് നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇതുവരെ നികുതി കുറയ്‌ക്കാന്‍ തയാറായിട്ടില്ല.
ബിജെപി ഭരിക്കുന്ന കര്‍ണാടക, ഗോവ സര്‍ക്കാരുകളാണ് കേന്ദ്ര തീരുമാനത്തിനു പിന്നാലെ ആദ്യം ഇന്ധന നികുതി കുറച്ചത്. ഏഴ് രൂപയാണ് ഇരു സംസ്ഥാനങ്ങളും കുറച്ചത്. ഇതോടെ ഗോവയില്‍ ഡീസലിന് ലിറ്ററിന് 17 രൂപയും പെട്രോള്‍ ലിറ്ററിന് 12 രൂപയും കുറയും. പെട്രോളിനും ഡീസലിനും 12 രൂപ വീതമാണ് ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ സര്‍ക്കാര്‍ കുറച്ചത്. അടുത്തിടെ, ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് പെട്രോള്‍, ഡീസല്‍ വിലയും കൂടി.
കൊവിഡിനു ശേഷം കാര്‍ഷിക, സേവന മേഖലകളില്‍ അടക്കം സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളിലും കാര്യമായ വളര്‍ച്ച ദൃശ്യമായിട്ടുണ്ട്. സാമ്പത്തിക പ്രവര്‍ത്തനങ്ങളും വലിയ തോതില്‍ മെച്ചപ്പെട്ടു. സമ്പദ് വ്യവസ്ഥയ്‌ക്ക് കൂടുതല്‍ കുതിപ്പു പകരാന്‍ വേണ്ടിയാണ് എക്‌സൈസ് തീരുവ കുറച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പെട്രോള്‍, ഡീസല്‍ എന്നിവയുടെ മൂല്യാധിഷ്ഠിത നികുതി കുറച്ച് ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരണമെന്ന് സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നുവെന്നും കേന്ദ്രം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: