തേഞ്ഞിപ്പലം: അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാലിക്കറ്റ് സര്വ്വകലാശാലജീവനക്കാരെ ദുരിതത്തിലാക്കുന്നതായി പരാതി. പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്തെന്ന് അവകാശപ്പെടുന്ന സര്‍വ്വകലാശാല ഇന്നും ഉപയോഗിക്കുന്നത് കാലഹരണപ്പെട്ട സോഫ്റ്റ്വെയര്.
ഇതുമൂലം യഥാസമയം വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ കൃത്യമായ സേവനം ലഭ്യമാക്കാന്‍ കഴിയുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു, നെറ്റ്വര്‍ക്ക്, ലാന്, ഡിഡിഎഫ്എസ് സംവിധാനങ്ങള്‍ അമിതമായ ജോലിഭാരത്തെത്തുടര്‍ന്ന് ഏത് നിമിഷവും തകരാറിലാവുന്ന അവസ്ഥയിലാണ്. പലതവണ പരാതിപ്പെട്ടിട്ടും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
പരീക്ഷാഭവനില്‍ മാര്‍ക്ക് ഷീറ്റുകള്‍, കൗണ്ടര്‍ ഷീറ്റുകള്‍ എന്നിവ സൂക്ഷിക്കുന്നതിന് അലമാരയോ മറ്റ് സംവിധാനങ്ങളോയില്ല. പരിമിതമായ സ്ഥലസൗകര്യം ഉപയോഗപ്പെടുത്തിയാണ് ഉത്തരപ്പേപ്പറുകള്‍ സ്വീകരിക്കുന്നതും ഫാള്‍സ് നമ്പറിട്ട് വിവിധ മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലെത്തിക്കുന്നതും. വിവിധ ബ്രാഞ്ചുകളിലായി ജീവനക്കാര്‍ ഉപയോഗിക്കുന്ന 303 കമ്പ്യൂട്ടര്‍, 48 പ്രിന്ററുകള്‍, 19 സ്കാനറുകള്‍, മൂന്ന് ഫോട്ടോസ്റ്റാറ്റ് മെഷീനുകള്‍ എന്നിവ തകരാറിലാണ്. ഇ മെയില്‍ പോലും അയയ്ക്കാന്‍ സാധിക്കാത്ത എന്‍ കമ്പ്യൂട്ടിങ് കമ്പ്യൂട്ടറുകളാണുള്ളത്.
പരീക്ഷാഭവനില്‍ മോഡേണൈസേഷന് നടപ്പിലാക്കുന്നതായി വാഗ്ദാനമുണ്ടെങ്കിലും ബാര്‍കോഡിങ് സംവിധാനം കൊണ്ടുവരാന്‍ നീക്കം നടക്കുന്നതായും ആരോപണം. വിദ്യാര്‍ഥികള്‍ക്ക് റഫറന്‍സിന് വേണ്ടി പഴയ ചോദ്യപേപ്പറുകള്‍ 2017 വരെ ലൈബ്രറിയില്‍ കൃത്യമായി ലഭിച്ചിരുന്നു. ഇപ്പോള്‍ ലൈബ്രറിയില്‍ നിന്ന് ഒരുവിധ സേവനവും ലഭ്യമല്ലെന്നാണ് പരാതി. ലേഡീസ് ഹോസ്റ്റലില്‍ 50 ലക്ഷം രൂപ ചെലവില്‍ അടുത്തിടെ നിര്‍മിച്ച മോഡേണ്‍ കിച്ചണ്‍ ഉപയോഗിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: