കൊച്ചി : നടന് ജോജു ജോര്‍ജ്ജിന്റെ കണ്ണിൽ മദ്യപാനിയുടെ ചുവപ്പല്ല, കരളുറപ്പിന്റെ കരുത്താണെന്നും അയാളെ തടയാൻ ആര്‍ക്കും കഴിയില്ലെന്നും നടി ലക്ഷ്മിപ്രിയ. കടന്ന് വന്ന വഴികളിലെ നൂറ് കണക്കിന് തിരസ്കാരങ്ങളുടെയും അവജ്ഞയുടെയും, പുച്ഛത്തിന്റെയും മാറ്റിനിർത്തപ്പെടലുകളുടെയും മുറിപ്പാടുകളിൽ നിന്നും ആർജ്ജിച്ച കരളുറപ്പിന്റെ കരുത്താണ് ജോജുവിന്റേതെന്നും ലക്ഷ്മി പ്രിയ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കോൺഗ്രസ് സമരത്തിനെതിരെ ശബ്ദമുയർത്തിയ ജോജുജോർജ്ജിന് പിന്തുണ നല്‍കിയുള്ള നടി ലക്ഷ്മി പ്രിയയുടെ പോസ്റ്റ് വൈറലാവുകയാണ്.
“ദന്ത ഗോപുരങ്ങൾക്കിടയിൽ നിൽക്കുന്നവരിൽ നിന്നും ഈ മനുഷ്യനെ വ്യത്യസ്തനാക്കുന്ന പിൻബലം അനുഭവങ്ങളുടെ മൂശയിൽ ഉരുകി ഉറച്ച മനക്കരുത്താണ്.ഒരാൾക്കും ഊഹിക്കാൻ പോലും കഴിയാത്തത്ര ബലം അതിനുണ്ട് . അതുകൊണ്ട് തന്നെ അയാൾ കരയുമ്പോൾ അത് സാധാരണക്കാരന്റെ കരച്ചിൽ ആവുന്നു. അയാളുടെ ചിരി സാധാരണക്കാരന്റെ സന്തോഷമാവുന്നു. അയാളുടെ പ്രതിഷേധം സാധാരണക്കാരന്റെ പ്രതിഷേധമാണ്, അയാളുടെ ഉയർന്ന ശബ്ദം സാധാരണക്കാരന്റെ ശബ്ദമാണ്., അയാളുടെ വാക്കുകൾ നമ്മുടെ വാക്കുകളാണ് !അതേ അയാൾ നമ്മുടെ പ്രതിനിധിയാണ്,” -ലക്ഷ്മി പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു
“പതിനായിരം വട്ടം നീതി നിഷേധിക്കപ്പെട്ട സാധാരണക്കാരിൽ സാധാരണക്കാരനായ ഒരുവൻ. അയാളെ തടയാൻ ഒരാൾക്കും കഴിയില്ല.അയാൾ പ്രതികരിച്ചു കൊണ്ടേ ഇരിക്കും… കൂടുതൽ കൂടുതൽ കരുതത്തോടെ….നിങ്ങൾക്ക് തല്ലിത്തകർക്കാൻ നോക്കാം, എന്നാൽ തടയാൻ നിങ്ങൾക്ക് കഴിയില്ല” – ലക്ഷ്മി പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: