Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നാശത്തിന്റെ വക്കിൽ ഒരു പോലീസ് സ്റ്റേഷൻ: അപകടാവസ്ഥയിലായ വാടാനപ്പള്ളി സ്റ്റേഷനിൽ പോലീസുകാർ ദുരിതത്തിൽ

മണികണ്ഠൻ കുറുപ്പത്ത്

Janmabhumi Online by Janmabhumi Online
Nov 3, 2021, 02:55 pm IST
in Thrissur
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂർ: ‌സീലിംഗ് അടർന്ന് വീണ് അപകടാവസ്ഥയിലായ ഒരു പോലീസ് സ്റ്റേഷൻ. അതിനുള്ളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ രാപ്പകലില്ലാതെ അധ്വാനിക്കുന്ന ഒരു കൂട്ടം പോലീസുകാർ. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയും, കാലപ്പഴക്കം ചെന്ന് തകർന്ന് വീണും തുടങ്ങിയ കെട്ടിടത്തിൽ ഭീതിയിലാണ് ഇവർ. ജില്ലയിലെ തന്നെ ഏറ്റവും ശോചനീയാവസ്ഥയിലായ വാടാനപ്പള്ളി പോലീസ് സ്റ്റേഷന്റെ ദുരവസ്ഥ ഉന്നത ഉദ്യോഗസ്ഥർ കണ്ടില്ലെന്നു നടിക്കുകയാണ് എന്ന് ആക്ഷേപം ഉയരുന്നു.

1983 ലാണ് തൃത്തല്ലൂരിൽ നിന്ന് വാടാനപ്പള്ളി ആൽമാവ് ജംഗ്ഷനിലേക്ക് പോലീസ് സ്റ്റേഷൻ മാറ്റി സ്ഥാപിച്ചത്. വർഷങ്ങൾ കടന്നുപോയതോടെ പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന കെട്ടിട നാശത്തിന്റെ വക്കിലായി.  മഴക്കാലത്ത് സീലിംഗ് അടർന്ന് താഴെ വീണ് പോലീസുകാർക്ക് പരിക്കേറ്റിരുന്നു. പിന്നീട് പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും ഇടപ്പെട്ട് തളിക്കുളം സ്വദേശിയുടെ ഉടമസ്ഥതയിൽ വാടാനപ്പള്ളി -തൃശൂർ റോഡിൽ നടുവിൽക്കരയിലെ സ്ഥലം സൗജന്യ നിരക്കിൽ  വാങ്ങി. പുതിയ പോലീസ് കെട്ടിട്ടത്തിന്റെ ശിലാസ്ഥാപനവും നടത്തി. എന്നാൽ ആ സ്ഥലത്തിന്റെ ആധാരത്തിൽ നിലം എന്ന് രേഖപ്പെടുത്തിയതിനാൽ പദ്ധതി നടപ്പിലായില്ല.

സീലിംഗ് അടർന്ന് വീണ് തുടങ്ങിയതോടെ സ്റ്റേഷനിൽ പ്ലാസ്റ്റർ ചെയത് താൽക്കാലിക സംവിധാനം ഒരുക്കിയാണ് പോലീസുകാർ ജോലി ചെയ്യുന്നത്. സ്ഥലപരിമിതിമൂലം വീർപ്പുമുട്ടിയാണ് സ്റ്റേഷനകത്ത് ജോലി ചെയ്യുന്നത്. എസ്എച്ച്ഒ ക്ക് ഇരിക്കാൻ മാത്രമാണ് പ്രത്യേക മുറിയുള്ളത്. സന്ദർശകർക്കുള്ള വരാന്തയിൽ മറ വച്ച് താൽക്കാലിക കൗണ്ടർ അടിച്ചാണ് രണ്ട് എസ്ഐമാർ ഇരിക്കുന്നത്. അതിനാൽ സന്ദർശകരുടെ ഇരിപ്പിടം കാർപോർച്ചിനടുത്തേക്ക് മാറ്റി.  

സുപ്രീം കോടതിയിൽ വരെ എത്തേണ്ട കേസുകൾ അടക്കം കൈകാര്യം ചെയ്യുന്നഎസ്ഐ, എഎസ്ഐമാർ, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥൻമാർ തുടങ്ങിയവർ ചെയ്യുന്ന ജോലികൾ സ്വകാര്യത ഇല്ലാതെ വീർപ്പുമുട്ടുകയാണ്. കാരണം ഇതിനകത്ത് തന്നെ വയർലെസ് സെറ്റിലൂടെയുള്ള സന്ദേശങ്ങളും, സന്ദർശകരുടെ തിക്കും തിരക്കും, പാറാവ് ഡ്യൂട്ടിക്ക് നിക്കുന്ന പോലീസുകാർ തുടങ്ങിയവയെല്ലാം ഒറ്റ മുറിയിലാണ്.

പോലീസ് ഉദ്യോഗസ്ഥർക്ക് ക്വാർട്ടേഴ്സുകൾ ഇല്ലാത്തത് എടുത്ത് പറയേണ്ട വീഴ്‌ച്ചയാണ്. സ്ഥലം മാറി വരുന്ന ഉദ്യോഗസ്ഥർക്ക് കുടുംബത്തെ താമസിപ്പിക്കാൻ വേണ്ടി വലിയ നിരക്കിൽ വാടകവീട് എടുക്കേണ്ടി വരുന്നതായി പറയുന്നു. ഏതാനും പോലീസുകാർ സ്റ്റേഷനു മുകളിൽ ടെന്റ് അടിച്ചാണ് താമസിക്കുന്നത്. സ്റ്റേഷനു മുകളിൽ താൽക്കാലിക ഷീറ്റ് അടിച്ച് അതിനിടയിൽ ചൂട് കൊണ്ട് ഇരുന്ന് കേസ് ഫയലുകൾ തയ്യാറാക്കുന്ന പോലീസുകാരും ഉണ്ടത്രെ. വനിതാ പോലീസുകാർക്ക് പ്രത്യേക ശുചി മുറി ഇല്ലെന്ന പരാതിയുമുണ്ട്.  

പരാധീനതകൾക്കിടയിലും വാടാനപ്പള്ളി സ്റ്റേഷനിൽ ആറ് പോലീസുകാരുടെ കുറവുണ്ട്. വനിതാ പോലീസുകാർ ഇല്ല. സ്ത്രീകളുമായും, പോക്സോ കേസുമായി ബന്ധപ്പെട്ടവയിലും വനിതാ പോലീസിന്റെ സാന്നിദ്ധ്യം നിർബന്ധമാണ്. ഇത്തരം ആവശ്യങ്ങൾക്ക് സമീപ സ്റ്റേഷനുകളിൽ നിന്ന് വനിതാ പോലീസുകാരെ എത്തിച്ചാണ് കാര്യം നടത്തുന്നത്.  പോലീസ് സ്റ്റേഷന് മുൻപിൽ  കിഴക്കേ ടിപ്പു സുൽത്താൻ റോഡരുകിൽ തൊണ്ടി മുതലുകളായ വാഹനങ്ങൾ ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നത് നാട്ടുകാർക്കും യാത്രക്കാർക്കും ഒരുപോലെ തലവേദന സൃഷ്ടിക്കുന്നുണ്ട്.

അടിയന്തിരമായി സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം പണിത് ഏതു നിമിഷവും താഴെ പതിക്കാവുന്ന സ്റ്റേഷൻ മാറ്റി സ്ഥാപിച്ച് ഇവിടെ ജോലി ചെയ്യുന്ന പോലീസുകാരെയും സന്ദർശകരെയും സംരക്ഷിക്കാൻ അധികാരികൾ ഉണർന്നു പ്രവർത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Tags: പൊലീസ് സ്റ്റേഷന്‍VadanappallyThrissurപോലീസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിലെ പൊടിമില്ലിൽ വൻ തീപിടുത്തം; യന്ത്രസാമഗ്രികൾ കത്തിനശിച്ചു

തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ലാറ്റിന്‍ ദേവാലയത്തിലും പാലയ്ക്കല്‍ സെന്‍റ് മാത്യൂസ് ദേവാലയത്തിലും  ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി
Kerala

തൃശൂരില്‍ ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി

Kerala

ജന്മഭൂമി സുവർണ ജൂബിലിയാഘോഷം; ഏപ്രിൽ 25, 26, 27 തീയതികളിൽ തൃശൂർ ശക്തൻ നഗറിൽ ആയുർ വിജ്ഞാൻ ഫെസ്റ്റ്

Kerala

സുരേഷ് ഗോപി ദുബായ് കിരീടാവകാശിയെ സ്വീകരിച്ചത് കണ്ട് ഞെട്ടി ബിജെപി വിരുദ്ധരും അറബി സ്നേഹികളും മാധ്യമക്കഴുകന്മാരും

Varadyam

തലമുറകള്‍ക്ക് ഊര്‍ജം പകര്‍ന്ന ഉണ്ണ്യേട്ടന്‍

പുതിയ വാര്‍ത്തകള്‍

ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴ കനക്കും

ഇന്ത്യ വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കുന്നതിൽ അങ്കലാപ്പ്, പാകിസ്ഥാനും പ്രതിനിധി സംഘത്തെ അയക്കുന്നു

വാൽപ്പാറയിൽ ബസ് മറിഞ്ഞ് 30 പേർക്ക് പരിക്ക്; 14 പേരുടെ നില ഗുരുതരം

ആറുവരി പാതയിൽ ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും പ്രവേശനമില്ല: ദേശീയപാതയിലെ എൻട്രിയിൽ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി

ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം ഇന്ന്; ചടങ്ങിനൊരുങ്ങി വത്തിക്കാൻ

പിഎസ്എൽവി സി61 വിക്ഷേപണം പരാജയം; സ്ഥിരീകരിച്ച് ISRO ചെയർമാൻ

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ പിജി പ്രവേശനം

അരുണാചൽ പ്രദേശിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.8 തീവ്രത

സര്‍പ്പാരാധനയുടെ പ്രാധാന്യം

വേദാന്ത സമീപനം ഊര്‍ജ്ജതന്ത്രത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies