ശതകോടീശ്വരനും ടെസലയുടെയും സ്പേസ് എക്സിന്റെയും മേധാവിയുമായ എലോണ്‍ മസ്കിന്റെ കീഴിലുള്ള സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇന്ത്യന്‍ സര്‍ക്കാരുമായി ഒപ്പിട്ട കരാറുകള്‍ പ്രകാരം രാജ്യത്ത് ഉടന്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് സൂചന. രാജ്യത്തെ ഇന്റര്‍നെറ്റ് സേവനരംഗത്ത് ഒരു വന്‍ വിപ്ലവത്തിനാകും സ്റ്റാര്‍ലിങ്കിന്റെ വരവോടെ ആരംഭിക്കുക.
ഭൂമിയില്‍ ഭൂരിഭാഗം സ്ഥലങ്ങളിലേക്കും ഇന്റര്‍നെറ്റ് ആക്സസ് നല്കുന്ന ഒരു സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കോണ്‍സ്റ്റലേഷനാണ് (ഉപഗ്രഹങ്ങളുടെ ഒരു കൂട്ടം) സ്റ്റാര്‍ലിങ്ക്. മസ്കിന്റെ തന്നെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സപേസ് എക്സാണ് ഇതിനെ പ്രവര്‍ത്തിപ്പിക്കുന്നത്. നിലവില്‍ ആമസോണിന്റെ കൂയ്പ്പറും, വണ്വെബുമാണ് കമ്പനിയുടെ എതിരാളികള്‍.
സ്റ്റാര്‍ലിങ്ക് സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷന്‍സിന് ബ്രോഡ്ബാന്‍ഡും മറ്റ് ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങളും നല്‍കുന്നതിന് സര്‍ക്കാരിന്റെ അനുമതി വേണ്ടതുണ്ട്. സ്പേക്സ് എക്സിന് ഇന്ത്യയില്‍ 100 ശതമാനം സബ്സിഡയറിയുണ്ടെന്ന വാര്‍ത്ത് പങ്ക് വെയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്നും സ്റ്റാര്‍ലിങ്ക് ഇന്ത്യയുടെ ഡയറക്ടര്‍ സഞ്ജയ് ഭാര്‍ഗവാ പറഞ്ഞു.
നിലവില്‍ ഇന്റര്‍നെറ്റും മറ്റു സേവനങ്ങളും ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ ലോ എര്‍ത്ത് ഓര്‍ബിറ്റ് നെറ്റ് വര്‍ക്കിംഗ് ഉപയോഗിച്ച് ലോകമെമ്പാടും ലോ ലാറ്റന്‍സി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സര്‍വീസ് ലഭ്യമാകുന്ന സ്ഥാപനമാണ് സ്റ്റാര്‍ലിങ്ക്.
സാറ്റ്ലൈറ്റ് ബ്രോഡ്ബാന്‍ഡ് സര്‍വീസസ്, കണ്ടന്റ് സ്റ്റോറേജ്, സ്ട്രീമിംഗ്, മള്‍ട്ടിമീഡിയ കമ്മ്യൂണിക്കേഷന്‍സ് എന്നിവയാണ് സ്റ്റാര്‍ലിങ്ക് രാജ്യത്ത് നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്. കമ്പനിയുടെ ബ്രോഡ്ബാന്‍ഡ് സര്‍വീസുകള്‍ വഴി ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ വികസനത്തിനാണ് സ്റ്റാര്‍ലിങ്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. രാജ്യത്തിന്റെ ഗ്രാമങ്ങളില്‍ സാങ്കേതിക വികസനത്തിന് പുത്തന്‍ പ്രതീക്ഷ നല്‍കുന്നതാണ് മസ്കിന്റെ ഈ തീരുമാനം.
രാജ്യത്ത് സ്റ്റാര്‍ലിങ്കിന്റെ സേവനത്തിന് അനുമതി ലഭിച്ചാലുടന്‍ ആദ്യ ഘട്ടമായി ദല്‍ഹിയിലെയും സമീപപ്രദേശങ്ങളിലെയും സ്കൂളുകളില്‍ 100 സൗജന്യ ഉപകരണങ്ങള്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചു. 2022 ഡിസംബറോടെ രണ്ടു ലക്ഷം സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ രാജ്യത്ത് നല്‍കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഇതില്‍ 80 ശതമാവും നല്‍കുക ഗ്രാമീണ പ്രദേശങ്ങളിലാണ്. നിലവില്‍ സ്റ്റാര്‍ലിങ്കിന്റെ ഉപകരണത്തിന് 5000 പ്രീ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: