കൊച്ചി: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ തന്റെ സോഷ്യല്‍മീഡിയാ അക്കൗണ്ടുകല്‍ ഡിലീറ്റ് ചെയ്ത് നടന് ജോജു ജോര്‍ജ്. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളാണ് നടന് ഡീലിറ്റ് ചെയ്തത്. സോഷ്യല്‍ മീഡിയാ ഹാന്‍ഡിലുകളില്‍ സജീവായിരുന്നു ജോജു.
ജോജുവിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ നടന് സ്വന്തമായി അക്കൊണ്ടുകള്‍ ഡിലീറ്റ് ചെയ്യുകയായിരുന്നുവെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കുറച്ചുകാലത്തേയ്ക്ക് സോഷ്യല്‍മീഡിയയില്‍ കാണില്ലെന്നാണ് താരത്തിന്റെ നിലപാടെന്നും അറിയുന്നു.
കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനെതിരെ പരസ്യമായി പ്രതികരിച്ചതിനാണ് ജോജുവിനെതിരെ സൈബര്‍ ആക്രമണം അരങ്ങേറിയത്. പ്രതിഷേധിച്ചതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ വാഹനങ്ങള്‍ തകര്‍ക്കുകയും താരത്തിനെതിരെ വ്യാജ പരാതി നല്‍കുകയും ചെയ്തിരുന്നു.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനടക്കം നടനെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചു. ജോജു മദ്യപിച്ചാണ് അത്തരത്തില്‍ പ്രതിഷേധിച്ചതെന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചത്. എന്നാല്‍ വൈദ്യ പരിശോധനയില്‍ നടന് മദ്യപിച്ചിരുന്നില്ലായെന്ന വ്യക്തമായി.
താരത്തിനെ ആക്രമിച്ചതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദേശീയ പാത ഉപരോധിച്ചതിന് ഡിസിസി പ്രസിഡന്റിനെ ഒന്നാം പ്രതിയാക്കി 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും കേസെടുത്തു. കേസില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പിമൂന്നാം പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: