കൊല്ലം: കോര്പ്പറേഷന് മേയര്‍ പ്രസന്ന ഏണസ്റ്റിന്റെ നേതൃത്വത്തില്‍ ക്ഷേത്രവളപ്പിലെ നിര്‍മാണം അനധികൃതമെന്ന് ആരോപിച്ച് പൊളിച്ചുനീക്കി.പുകയില പണ്ടകശാല ചിന്താദുരൈ വിനായക ക്ഷേത്രത്തിന് മുന്നില്‍ പുനര്‍നിര്‍മിച്ച ഇരുമ്പുവേലിയാണ് പൊളിച്ചു മാറ്റിയത്.
ക്ഷേത്ര ഭൂമിയില്‍ വര്‍ഷങ്ങളായി ഉണ്ടായിരുന്ന വേലി നേരത്തെ ലോറിക്കാര് പാര്‍ക്കിംഗ് ലക്ഷ്യമിട്ട് ഇടിച്ചുപൊളിച്ചതാണ്. ദേവസ്വം ഭൂമി സംരക്ഷിക്കാന്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് പുനര്‍ നിര്‍മ്മിച്ചത്. ഇത് കോര്പ്പറേഷന് ഭൂമിയിലാണ് എന്നാരോപിച്ചാണ് മേയറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തിയത്.
പൊളിക്കാനായി ജെസിബി അടക്കമുള്ളവയുമായാണ് എത്തിയത്. സംഭവമറിഞ്ഞു ഭക്തജനങ്ങളും വിവിധ ഹൈന്ദവസംഘടനാ പ്രവര്‍ത്തകരും സംഘടിച്ച് എതിര്‍ത്തെങ്കിലും മേയര്‍ നിലപാട് മാറ്റിയില്ല. ദേവസ്വം ഉദ്യോഗസ്ഥര്‍ എത്തി നിര്‍മ്മാണം അനധികൃതമല്ലെന്ന് അറിയിച്ചിട്ടും പൊളിക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു മേയര്‍ ചെയ്തത്.
ദേവസ്വം ബോര്‍ഡിനോ, ക്ഷേത്രം കമ്മിറ്റിക്കോ നോട്ടീസോ മുന്നറിയിപ്പോ നല്‍കാതെയാണ് വിശ്വാസികളെ വേദനിപ്പിച്ചുള്ള മേയറുടെ നടപടിയുണ്ടായത്. തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെ കൊല്ലം എസിപി വിജയന്റെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘം സ്ഥലത്ത് എത്തി എതിര്‍ത്തവരെ അറസ്റ്റ് ചെയ്തു നീക്കി.
ക്ഷേത്രത്തോട് മേയര്‍ കാണിച്ചത് അതിക്രമമാണ്. ക്ഷേത്രത്തിന്റെ ഭൂമിയിലാണ് നിര്‍മാണം നടത്തിയത്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് പൊളിച്ചത്. ക്ഷേത്രത്തിന് ധാരാളം ഭൂമി സ്വന്തമായി ഉണ്ടായിരുന്നു. എല്ലാം കൈയേറ്റക്കാര്‍ കൊണ്ടുപോയി. ക്ഷേത്രത്തിന് മുന്നില്‍ അനധികൃത കച്ചവടക്കാരുടെ ബാഹുല്യവും വാഹന പാര്‍ക്കിംഗ് രൂക്ഷവുമാണ്. ഈ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് പഴയ കമ്പിവേലി പുനസ്ഥാപിച്ചത്.
നാരായണപിള്ള, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി
പ്രതികരിക്കാൻ ഇവിടെ എഴുതുക: