പാലക്കാട്: ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ 24 ന്യൂസിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി. അരുണ്‍ ചന്ദ് പാലക്കാട്ടിരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
പുരാവസ്തു തട്ടിപ്പുകേസില്‍ പിടിയിലായ മോന്‍സന്‍ മാവുങ്കലിന്റെ വ്യാജ ചെമ്പോലയും താളിയോലകളും ഉയര്‍ത്തിക്കാട്ടി ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ സൃഷ്ടിച്ചു. ഹിന്ദു സമൂഹത്തിനിടയില്‍ ഭിന്നതയും അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയെനും ആരോപിച്ചാണ് പരാതി നല്‍കിയത്.
അയ്യപ്പ ഭക്തര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമായാണ് 24 ന്യൂസ് ഇത്തരത്തിലുള്ള വാര്‍ത്ത പുറത്തുവിട്ടത്. മറ്റ് മാധ്യമങ്ങള്‍ ഇത് ഏറ്റു പിടിക്കുകയും ചെയ്തതോടെ ശബരിമലയുമായി ബന്ധപ്പെട്ട കേസില്‍ ഈ വ്യാജവാര്‍ത്തകള്‍ കോടതിയില്‍ പോലും ബോധിപ്പിക്കുകയുണ്ടായി. നിയമവ്യവസ്ഥയെ തെറ്റിദ്ധരിപ്പിച്ച് നല്‍കി വാര്‍ത്ത നല്‍കിയില്‍ ചാനലിനെതിരെ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് കേബിള്‍ ടിവി നെറ്റ്‌വര്‍ക്ക് നിയമ പ്രകാരം നടപടി ആരംഭിച്ചതായി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഹിന്ദു സമൂഹത്തിനിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന വിധത്തില്‍ വാര്‍ത്ത നല്‍കിയെന്നതാണ് ആരോപണം. ഇതിനെതിരെ നടപടി കൈക്കൊള്ളുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം പരാതിക്ക് നല്‍കിയ മറുപടിയില്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: