ന്യൂദല്‍ഹി; ഇന്ത്യയില്‍നിന്നും ഓസ്ട്രേലിയയിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. ഓസ്ട്രേലിയ കോവാക്സിന് അംഗീകാരം നല്കി.
ഓസ്ട്രേലിയയിലെ തെറപ്പ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷനാണ് ഭാരത് ബയോടെക്കിന്റെ കോവാക്സിന് അംഗീകാരം നല്‍കിയത്. ഇത് ഇന്ത്യയില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും ഏറെ പ്രയോജനം ചെയ്യും.
കോവാക്സിന് വാക്സിന് എടുത്ത 12 വയസും അതില്‍ കൂടുതലുമുള്ള യാത്രക്കാര്‍ക്ക് തടസങ്ങളില്ലാതെ ഇനി യാത്ര ചെയ്യുവാന്‍ സാധിക്കും
ഈ വാക്സിനുകള്‍ സംരക്ഷണം നല്‍കുന്നുവെന്നും, മറ്റുള്ളവര്‍ക്ക് കൊവിഡ്19 അണുബാധ പകരാനുള്ള സാധ്യത കുറയ്ക്കുന്നതിനോ അല്ലെങ്കില്‍ കൊവിഡ്19 മൂലം ഗുരുതരാവസ്ഥയിലാകാനുള്ള സാധ്യത കുറയ്ക്കുന്നതിനോ ഈ വാക്സിന് സഹായകമായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നതായി തെറപ്പ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന് അറിയിച്ചു.
കോവാക്സിന് വ്യാപകമായി വിതരണം ചെയ്തിട്ടുള്ള മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെയും ഓസ്ട്രേലിയയിലെയ്ക്കുള്ള പ്രവേശന് സമയത്ത് പൂര്‍ണ്ണമായി വാക്സിന് എടുത്തവരായി കണക്കാക്കും
കോവാക്സിന് അംഗീകാരം നല്‍കിയത് വഴി ഇത് വിദ്യാര്‍ത്ഥികളുടെ സുഗമമായ തിരിച്ചുവരവിനേയും ഓസ്ട്രേലിയയിലേക്കുള്ള വിദഗ്ധരും അവിദഗ്ധരുമായ തൊഴിലാളികളുടെ യാത്രയിലും കാര്യമായ സ്വാധീനം ചെലുത്തും
ഇന്ത്യയുടെ കോവാക്സിന് അംഗീകാരം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണെ നന്ദിഅറിയിച്ചു.
ഇന്ത്യയുടെ കോവാക്സിനെ ഓസ്ട്രേലിയ അംഗീകരിച്ചതിന് എന്റെ പ്രിയ സുഹൃത്ത് സ്കോട്ട് മോറിസണോട് ഞാന്‍ നന്ദി പറയുന്നു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള കോവിഡിന് ശേഷമുള്ള പങ്കാളിത്തത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണിത്.’ ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;
പ്രതികരിക്കാൻ ഇവിടെ എഴുതുക: