ന്യൂദല്‍ഹി: ടി 20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റ ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച്് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ടീമിന് മനക്കരുത്തില്ലെന്ന് ഗംഭീര്‍ പറഞ്ഞു.
ന്യൂസിലന്‍ഡിനോട് എട്ടുവിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ആദ്യ മത്സരത്തില്‍ പാകിസ്ഥാനോടും തോറ്റ ഇന്ത്യ സെമി കാണാതെ പുറത്താകുന്ന അവസ്ഥയിലാണ്. ന്യൂസിലന്‍ഡിനും പാകിസ്ഥാനും എതിരെ ഇന്ത്യ മോശം പ്രകടനമാണ് കാഴ്ചവച്ചത്.
ഇന്ത്യന്‍ ടീം മികച്ചതാണ്. പ്രതിഭയുള്ള ഒട്ടേറെ കളിക്കാരുമുണ്ട്. പക്ഷെ മനക്കരുത്തില്ല. ടീം അംഗങ്ങള്‍ മാനസികമായി തളരുന്നു. ഐപിഎല്‍ മത്സരങ്ങളില്‍ തിളങ്ങിയിട്ട് കാര്യമില്ല. ലോകകപ്പ് പോലുള്ള മത്സരങ്ങളിലാണ് മികവ് കാട്ടേണ്ടതെന്ന്് ഗംഭീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: