കൊട്ടാരക്കര: ഗണപതി ക്ഷേത്രത്തിന് സമീപം പൈതൃക കലാകേന്ദ്രത്തിന്റെ കെട്ടിടം തകര്‍ച്ചയില്‍. ഇവിടെ പ്രവര്‍ത്തിക്കുന്ന കൊട്ടാരക്കര തമ്പുരാന് സ്മാരക ക്ലാസിക്കല്‍ കലാ മ്യൂസിയത്തിലെയും ദേവസ്വം സാംസ്കാരിക കേന്ദ്രത്തിലെയും വര്‍ഷങ്ങള്‍ പഴക്കമുള്ളതും വില പിടിപ്പുള്ള രൂപങ്ങള്‍ മഴയില്‍ ചോര്‍ന്നൊലിച്ചും പൊടിപിടിച്ചും നശിക്കുന്നു.
മേല്‍ക്കൂര ഏതു നിമിഷവും നിലം പൊത്താറായ നിലയിലാണ്. ദേവസ്വം ബോര്‍ഡിന്റെ കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ് മ്യൂസിയം. കഥകളി രൂപങ്ങള്‍, നവരസങ്ങള്‍, പ്രാചീന ഉപകരണങ്ങള്‍, നാണയങ്ങള്‍, അപൂര്‍വമായ വാദ്യോപകരണങ്ങള്‍, പ്രദര്‍ശന വസ്തുക്കളും പൈതൃക കലാകേന്ദ്രത്തിന്റെ പ്രൗഢിയാണ്. രാജഭരണ കാലത്തെ ചില അടയാളങ്ങളും ഇവിടെ ഉണ്ട്. കെട്ടിടത്തിന്റെ തകര്‍ച്ചയില്‍ ജീവനക്കാര്‍ ആശങ്കയിലാണ്.
വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പുരാവസ്തു വകുപ്പിന്റെ കൊട്ടാരക്കര തമ്പുരാന് മ്യൂസിയം 2011-ലാണ് ഈ കെട്ടിടത്തിലേക്ക് താത്ക്കാലികമായി മാറ്റിയത്. പ്രദര്‍ശന രൂപങ്ങള്‍ ഭംഗിയായി ക്രമീകരിച്ചതോടെ സന്ദര്‍ശകരുടെ തിരക്കേറി. കെട്ടിടം നിര്‍മിച്ച് കൊട്ടാരക്കര തമ്പുരാന് മ്യൂസിയം മാറ്റുമെന്നായിരുന്നു പ്രഖ്യാപനം. നഗരഹൃദയത്തില്‍ കാട് കയറി നശിക്കുന്ന ഏക്കറുകളോളം സ്ഥലം ഉണ്ടെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്.
ദേവസ്വം ബോര്‍ഡ് ഉടമസ്ഥതയിലുള്ള കൊട്ടാരത്തില്‍ നാമമാത്രമായ വാടകയില്‍ പുരാവസ്തു വകുപ്പിന്റെ ഉടമസ്ഥയിലാണ് ഇപ്പോള്‍ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഭരിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ ശുപാര്‍ശയിലെ താത്കാലിക ജീവനക്കാര്‍ ഉള്‍പ്പടെ ഒന്പതുപേര് ഇവിടെ ജോലി നോക്കുന്നുണ്ടെങ്കിലും മ്യൂസിയത്തില്‍ എത്തുന്നവര്‍ക്ക് പ്രദര്‍ശന ഇനങ്ങളെ പറ്റി വിശദീകരണം നല്കാന് പോലും ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഏതു സമയവും നിലം പൊത്താറായ കെട്ടിടത്തില്‍ മരപ്പട്ടി ഉള്‍പ്പെടെയുള്ളവയുടെ ശല്യവും രൂക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: