ചവറ: ദേശീയപാത 66-ല്‍ കന്നേറ്റി പാലത്തിന് കിഴക്ക് വശത്ത് കുഴി രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം രാവിലെ പ്രദേശവാസികളാണ് കുഴി രൂപപ്പെട്ടത് ചൂണ്ടിക്കാട്ടി പോലീസില്‍ വിവരം അറിയിച്ചത്. പോലീസ് എത്തി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ അപകടം ഒഴിവായി.
ഫുട്പാത്തിനോട് ചേര്‍ന്നാണ് കുഴി. റോഡിനടിയിലുള്ള മണ്ണ് ഒലിച്ച് കായലിലേക്ക് പോയതാണ് കുഴി രൂപപ്പെടാന്‍ കാരണം. ദേശീയപാത അധികൃതരും ദേശീയപാത ബ്രിഡ്ജ് അധികൃതരും സ്ഥലം സന്ദര്‍ശിച്ച് പാലം ഗതാഗത യോഗ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
പാലത്തില്‍ ഒരുവശത്തുകൂടി മാത്രമേ ഗതാഗതം അനുവദിച്ചിട്ടുള്ളൂ. വടക്കുനിന്നു വരുന്ന ഭാരം കയറ്റിയ വാഹനങ്ങള്‍ കരുനാഗപ്പള്ളിയില്‍ നിന്നു കിഴക്കോട്ടും, തെക്കുനിന്നു വരുന്നവ ടൈറ്റാനിയം ജംഗ്ഷനില്‍ നിന്നു കിഴക്കോട്ടും വഴിതിരിച്ച് വിട്ടിരിക്കുകയാണ്. പാലത്തിലൂടെയുള്ള ഗതാഗതം പോലീസ് നിയന്ത്രണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: