കൊച്ചി: മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെതിരായ ഡ്രെഡ്ജര്‍ അഴിമതി കേസ് ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് അഴിമതിക്കേസ് റദ്ദാക്കിയത്. വിജിലന്‍സ് കേസിനെതിരെ ജേക്കബ് തോമസ് നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. തുറമുഖവകുപ്പ് ഡയറക്ടര്‍ ആയിരിക്കേ, ഡ്രെഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടന്നു എന്ന ആരോപണത്തില്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് ഫയല്‍ ചെയ്ത എഫ്ഐആറാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നതിനിടെ, എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് കോടതിയെ സമീപിക്കുകയായിരുന്നു. കേസ് ഹൈക്കോടതി റദ്ദാക്കിയതോടെ, ജേക്കബ് തോമസിനെതിരെ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളെല്ലാം പൂര്‍ണമായി മാറിയിരിക്കുകയാണ്.
സത്യം ജയിക്കുമെന്നതിന്റെ തെളിവാണ് കോടതി വിധിയെന്ന് മുന്‍ ഡി.ജി.പി ജേക്കബ് തോമസ് പ്രതികരിച്ചു. നൂറ് ശതമാനവും കളവായ കേസായിരുന്നു ഇത്. ചില ഉദ്യോഗസ്ഥരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അഴിമതിക്കെതിരായ നിലപാടെടുത്താല്‍ ഈ സമൂഹത്തില്‍ നിലനില്‍പ്പുണ്ട് എന്ന സന്ദേശമാണ് ഈ വിധി തരുന്നതെന്നും ജേക്കബ് തോമസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: