കോഴിക്കോട്: പതിനേഴാമത് റോള്ബോള് സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്ക് കോഴിക്കോട് പന്തീരാങ്കാവ് ഓക്സ്ഫോര്‍ഡ് സ്കൂളില്‍ തുടക്കമായി. ആദ്യ ദിനത്തില്‍ സബ്ജൂനിയര് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മത്സരങ്ങളാണ് നടന്നത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നടന്ന മത്സരങ്ങളും സ്കോറും യഥാക്രമം: കൊല്ലം-കണ്ണൂര്‍ (2-0), എറണാകുളം-തിരുവന്തപുരം (3-1), കോട്ടയം-പാലക്കാട് (0-7), എറണാകുളം -തൃശൂര്‍ (3-1), കൊല്ലം -എറണാകുളം ( 4-6), തിരുവനന്തപുരം -കണ്ണൂര്‍ (6-0), പാലക്കാട് -കോഴിക്കോട് (0-0), കണ്ണൂര്‍ -എറണാകുളം (0-11), തിരുവനന്തപുരം -കൊല്ലം (3-0), കോഴിക്കോട്-കോട്ടയം (8-1).
സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലെ മത്സരങ്ങളും സ്കോറും: കണ്ണൂര്‍ -കൊല്ലം (0-2), തൃശൂര്‍-പാലക്കാട് (0-0), കൊല്ലം-പാലക്കാട് (2-0), കണ്ണൂര്‍-പാലക്കാട് ( 1-0), എറണാകുളം-കൊല്ലം (7-0), കൊല്ലം-തൃശൂര്‍ (12-0), എറണാകുളം-കണ്ണൂര്‍ (11-1).
കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. റോള്‍ ബോള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ട കായിക മത്സരമാണ്. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അതിനായി ശ്രമിക്കുമെന്നും റോള്‍ ബോള്‍ മത്സരങ്ങള്‍ക്ക് ഉതകുന്ന കോര്‍ട്ടുകള്‍ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത കായിക വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.
കോഴിക്കോട് ജില്ലാ റോള്‍ ബോള്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് ജീഷ് വെണ്മരത്ത് അദ്ധ്യക്ഷത വഹിച്ചു. കേരള റോള്‍ ബോള്‍ അസോസിയേഷന് പ്രസിഡന്റ് ഡോ. ജെ. രാജ്മോഹന്‍ പിള്ള, സെക്രട്ടറി സജി.എസ്, ട്രഷറര്‍ എ.നാസര്‍, റോള്‍ ബോള്‍ ഫെഡറേഷന് ഓഫ് ഇന്ത്യ ഒബ്സര്‍വര്‍ സ്റ്റീഫന്‍ ഡേവിഡ്, കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് റോയ് ജോണ്‍, ഓക്സ്ഫോര്‍ഡ് സ്കൂള്‍ മാനേജര്‍ ഷാജഹാന് ജി.എം, സ്പോര്‍ട്സ് കൗണ്‍സില്‍ മെമ്പര്‍ ഷജീഷ് കെ, ജില്ലാ റോള്‍ ബോള്‍ അസോസിയേഷന് ട്രഷറര്‍ വേണുഗോപാല്‍ ഇ.കെ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: