കോഴിക്കോട്: കുറ്റ്യാടി ഗോള്‍ഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പയ്യോളി ശാഖയില്‍ നിന്ന് മാറ്റിയ സ്വര്‍ണത്തില്‍ 10 ലക്ഷം രൂപയുടെ 248 ഗ്രാം സ്വര്‍ണം പൊലീസ് കണ്ടെടുത്തു.
തട്ടിപ്പുമായി ബന്ധപ്പെട്ട് പയ്യോളി പൊലീസ് അന്വേഷിക്കുന്ന കേസിലെ മൂന്നാം പ്രതിയും ജ്വല്ലറി ഉടമകളില്‍ ഒരാളുമായ തിക്കോടി ചിങ്ങപുരം കൊയിലോത്ത് മൊയ്തീന് ഹാജി എടുത്തു മാറ്റിയതായി പറയുന്ന സ്വര്ണാഭരണമാണിതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ അടുത്ത ബന്ധുവും മറ്റൊരു പാര്‍ട്ണറുമായ സഹല തടത്തിക്കണ്ടിയുടെ വീട്ടില്‍ നിന്നാണു സ്വര്‍ണം കണ്ടെടുത്തത്.
ജ്വല്ലറി അടയ്ക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്ന അഞ്ച് കിലോയോളം വരുന്ന സ്വര്‍ണമാണു പ്രതി എടുത്തു മാറ്റിയതെന്നും ബാക്കി സ്വര്‍ണം കണ്ടെടുക്കാനുള്ള ശ്രമം തുടരുന്നതായും പൊലീസ് പറഞ്ഞു. സ്റ്റേഷന് ഓഫിസര്‍ കെ.സി.സുഭാഷ് ബാബു, എസ്ഐ എ.കെ.സജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു സ്വര്‍ണം കണ്ടെടുത്തത്. കേസില്‍ കല്ലാച്ചി ശാഖ മാനേജര്‍ റുംഷാദ്, വി.പി. സബീര്‍ തുടങ്ങിയവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെ മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: