ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയെ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ അഭിനന്ദിച്ചു. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ലോകത്തിലെ പ്രധാന നേതാക്കളെ കാണുകയും രാജ്യത്തിന്റെ ആദരവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നത് സ്വാഗതാര്‍ഹമാണ്.
ഗവണ്‍മെന്റിന്റെ മറ്റൊരു തലവനെ കാണുന്നത് സര്‍ക്കാരിന്റെ തലവനാണ്. അത് സര്‍ക്കാരിന്റെ തീരുമാനമാണ്. ഏത് ആവശ്യത്തിനുംഅവര്‍ക്ക് ആരുമായും കണ്ടുമുട്ടാം. അത് വിദേശനയത്തിന് കീഴിലാണ് വരുന്നത്. പോപ്പ് ഒരു രാഷ്‌ട്രത്തലവനാണ്. വത്തിക്കാന്‍ ഒരു രാജ്യമാണ്. ആഗോള സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളിലെ നേതാക്കളെ കണ്ടുമുട്ടുന്നതില്‍ തെറ്റൊന്നുമില്ല. വസുധൈവ കുടുംബകത്തില്‍ വിശ്വസിക്കുന്നതിനാല്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൊവിഡിനെ നേരിടാന്‍ ഇന്ത്യ നല്‍കിയ സഹായങ്ങളെ പോപ്പ് ഫ്രാന്‍സിസ് അഭിനന്ദിച്ചു. വിവിധ ലോക രാജ്യങ്ങള്‍ക്ക് വാക്സിന്‍ നല്‍കിയ വാക്സിന്‍ മൈത്രി അടക്കമുള്ള നടപടികളെയാണ് പോപ്പ് അഭിനന്ദിച്ചത്.
കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ലോകജനത അനുഭവിച്ച ദുരിതങ്ങള്‍ ഇരുനേതാക്കളും വിശദമായി ചര്‍ച്ച ചെയ്തു. കൊവിഡിനെ നേരിടാന്‍ ഇന്ത്യ സ്വീകരിച്ച നടപടികളും നൂറുകോടി പേര്‍ക്ക് വാക്സിന്‍ നല്‍കിയതടക്കമുള്ള നേട്ടങ്ങളും മോദി പോപ്പിന് വിശദീകരിച്ചു. കാലാവസ്ഥാ വ്യതിയാനവും പ്രധാന ചര്‍ച്ചാ വിഷയമായി. കാലാവസ്ഥാ വ്യതിയാനം നേരിടാനായി ഇന്ത്യ നടത്തിയ അഭിമാനകരമായ നടപടികള്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: