ഷാര്‍ജ: ടി 20 ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ മത്സരത്തിന് മുമ്പ് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക് സഹതാരങ്ങള്‍ക്കൊപ്പം ഗ്രൗണ്ടില്‍ മുട്ടുകുത്തി. വിന്‍ഡീസിനെതിരായ കഴിഞ്ഞ മത്സരത്തില്‍ മുട്ടുകുത്താനാകിലെന്ന് വ്യക്തമാക്കി ഡികോക്ക് അവസാന നിമിഷം പിന്മാറിയിരുന്നു.
‘ബ്ലാക് ലൈവ് മാറ്റര്‍’ മൂവ്മെന്റിന്റെ ഭാഗമായാണ് ലോകകപ്പില്‍ മത്സരിക്കുന്ന ടീമുകള്‍ മത്സരങ്ങള്‍ക്ക് മുമ്പ് ഗ്രൗണ്ടില്‍ മുട്ടുകുത്തുന്നത്. വിന്‍ഡീസിനെതിരായ മത്സരത്തില്‍ മുട്ടുകുത്താനാകില്ലെന്നുപറഞ്ഞ് പിന്മാറിയ ഡികോക്ക് പിന്നീട് മാപ്പ് പറഞ്ഞു. അടുത്ത മത്സരത്തില്‍ മുട്ടുകുത്തിനില്ക്കുമെന്നും വ്യക്തമാക്കി. തുടര്‍ന്നാണ് ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ഡി കോക്കിനെ ഉള്‍പ്പെടുത്തിയത്്.
പക്ഷെ ബാറ്റിങ്ങില്‍ ഡികോക്ക് പരാജയപ്പെട്ടു. 10 പന്തില്‍ 12 റണ്‍സ് നേടി പുറത്തായി. ചീമിരയുടെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: