Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പോപ്പിനെ മോദി ക്ഷണിക്കുമ്പോള്‍: പ്രകാശം പരത്തുന്ന വിളക്കും; പ്രതീക്ഷ നല്‍കുന്ന ഒലീവും

അതിനു മുന്‍പ് 1986 ഫെബ്രുവരിയില്‍ 10 ദിവസത്തെ സന്ദര്‍ശനത്തിനായി ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ എത്തിയിരുന്നു. ദല്‍ഹി, കല്‍ക്കത്ത, ചെന്നൈ,കേരളം, ഗോവ, മുംബയ് എന്നിവിടങ്ങളില്‍ പരിപാടികളില്‍ പങ്കെടുത്തു.1964ല്‍ ഇന്റര്‍നാഷണല്‍ യൂക്കറിസ്റ്റിക് കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ മുംബൈയിലെത്തിയ പോള്‍ നാലാമനാണ് ഇന്ത്യ സന്ദര്‍ശിച്ച ആദ്യത്തെ മാര്‍പാപ്പ.

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Oct 31, 2021, 05:00 am IST
in Article

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റോമിലെത്തുന്ന പ്രധാനമന്ത്രി  നരേന്ദ്രമോദി മാര്‍പ്പാപ്പയെ കാണുമോ? കണ്ടാല്‍ തന്നെ ഇന്ത്യയിലേക്ക് വരാന്‍ ക്ഷണിക്കുമോ? സംശയം പ്രകടിപ്പിക്കുയായിരുന്നു  ഇവിടുത്തെ മാധ്യമങ്ങളും ബിജെപി വിരുദ്ധ രാഷ്‌ട്രീയ പാര്‍ട്ടികളും. മോദി പോപ്പിനെ കാണരുതേ, ക്ഷണിക്കരുതേ എന്ന ആഗ്രഹം ആയിരുന്നു ഇത്തരമൊരു പ്രചാരണത്തിനു പിന്നില്‍. എന്നാല്‍ നരേന്ദ്രമോദിയേയും അദ്ദേഹത്തിന്റെ നയതന്ത്ര നീക്കങ്ങളേയും അറിയാവുന്നവര്‍ക്ക് സംശയം ഉണ്ടായിരുന്നില്ല.  റോമിലെത്തിയാല്‍ മോദി മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്നും  കത്തോലിക്ക സഭയുടെ ആഗോളാചാര്യനെ ഭാരതത്തിലേക്ക് ക്ഷണിക്കുമെന്നും ഉറപ്പായിരുന്നു.   ആരെങ്കിലും ആവശ്യപ്പെട്ടിട്ടോ രാഷ്‌ട്രീയ നേട്ടം കൊയ്യാനോ അല്ല അത് എന്നതും പച്ചപ്പരമാര്‍ത്ഥം.  സാമാന്യ മര്യാദമാത്രം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ ഉടന്‍ ഇന്ത്യയിലേക്ക് വരുമെന്നും അറിയിച്ചു. തന്നെ ക്ഷണിച്ചതിനെ ഇന്ത്യ നല്‍കിയ വലിയ സമ്മാനമായിട്ടാണ് മാര്‍പാപ്പ കാണുന്നതെന്നാണ് വത്തിക്കാന്റെ പ്രതികരണം.രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല്‍ എന്നതുപോലെയാണ് കാര്യം

ഇറ്റലിക്കാരിയായിരുന്ന സോണിയ കേന്ദ്രത്തിന്റെ ഭരണം ഉള്ളം കയ്യിലിട്ട് അമ്മാനമാടിയപ്പോള്‍ പോലും പോപ്പിനെ ഇവിടേക്ക് ക്ഷണിക്കാനോ വത്തിക്കാനിലെത്തി കാണാനോ അന്നത്തെ പ്രധാനമന്ത്രി തയ്യാറായിരുന്നില്ല എന്നതും ഒപ്പം കൂട്ടി വായിക്കണം.

കൂടിക്കാഴ്ചയക്ക് തൊട്ടു പിന്നാലെ ലോകത്തിലെ എല്ലാ ഹിന്ദുക്കള്‍ക്കും ദീപാവലി ആശംസ അറിയിച്ച് വത്തിക്കാന്‍ സന്ദേശക്കുറിപ്പിറക്കിയതും ശ്രദ്ധേയമാണ്.

‘ദീപാവലയുടെ സന്ദേശം കുറെക്കൂടി ഉള്‍ക്കൊണ്ട്, ഈ നിരാശയുടെ സമയത്ത് ക്രിസ്ത്യാനികളും ഹിന്ദുക്കളും, വ്യക്തിപരമായും കൂട്ടായും, മറ്റ് മതപാരമ്പര്യങ്ങളില്‍പ്പെട്ടവരുമായും കൈകോര്‍ത്ത് നിരാശയില്‍ കഴിയുന്നവരെ സഹായിക്കാം, അതുവഴി അവരിലും പ്രകാശം നിറയ്‌ക്കാം. ഹാപ്പി ദീപാവലി’- ആശംസാ സന്ദേശം പറയുന്നു

ഇതിനു മുന്‍പ്  അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രി ആയിരുന്നപ്പോളാണ് മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിച്ചത്. 1999 നവംബറില്‍ എത്തിയ  ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്‌ക്ക് ഔദ്യോഗിക വരവേല്‍പ്പ് നല്‍കി.  ഏഷ്യന്‍ രാജ്യങ്ങളെ ്രൈകസ്തവ വല്‍ക്കരിക്കുക ലക്ഷ്യം എന്നു പ്രഖ്യാപിച്ച  ജോണ്‍ പോള്‍ വരുന്നതിനെ വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ വിമര്‍ശിച്ചു.മുന്‍കാലങ്ങളില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ മതപരിവര്‍ത്തനം നടത്തിയതിന് മാര്‍പാപ്പ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയതോടെ ഇന്ത്യാ സന്ദര്‍ശനം വിവാദമായി.ആത്മീയ നേതാവ്, രാഷ്‌ട്രത്തലവന്‍ എന്നീ നിലകളില്‍ മാര്‍പ്പാപ്പയ്‌ക്ക് വാജ്‌പേയിയുടെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കി.

അതിനു മുന്‍പ് 1986 ഫെബ്രുവരിയില്‍ 10 ദിവസത്തെ സന്ദര്‍ശനത്തിനായി  ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ എത്തിയിരുന്നു. ദല്‍ഹി, കല്‍ക്കത്ത, ചെന്നൈ,കേരളം, ഗോവ, മുംബയ് എന്നിവിടങ്ങളില്‍ പരിപാടികളില്‍ പങ്കെടുത്തു.1964ല്‍ ഇന്റര്‍നാഷണല്‍ യൂക്കറിസ്റ്റിക് കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ മുംബൈയിലെത്തിയ പോള്‍ നാലാമനാണ് ഇന്ത്യ സന്ദര്‍ശിച്ച ആദ്യത്തെ മാര്‍പാപ്പ.  

മൂന്നു തവണയായി രണ്ട് മാര്‍പ്പാപ്പമാരാണ് ഇന്ത്യയിലെത്തിയതെങ്കില്‍ വത്തിക്കാനില്‍ എത്തി മാര്‍പാപ്പയെ കാണുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ്.മോദിക്ക് മുമ്പ് പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു(1955), ഇന്ദിരാഗാന്ധി(1981), ഐ കെ ഗുജ്‌റാള്‍(1997), അടല്‍ ബിഹാരി വാജ്‌പേയി(2000) എന്നിവര്‍ വത്തിക്കാനില്‍ അന്നത്തെ മാര്‍പാപ്പമാരെ കണ്ടിരുന്നു.

1955 ജൂലൈയില്‍ പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയെ നെഹ്‌റു സന്ദര്‍ശിച്ചപ്പോള്‍, ഗോവയെ യൂണിയനില്‍ കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമങ്ങളുടെ പേരില്‍ പോര്‍ച്ചുഗീസുകാരില്‍ നിന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിഷേധം നേരിട്ടിരുന്നു. പ്രദേശത്തെ ക്രിസ്ത്യാനികളെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പോര്‍ച്ചുഗീസുകാര്‍ അവകാശപ്പെട്ടതോടെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സമൂഹം ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു.

ഗോവയുടെ സ്വാതന്ത്ര്യത്തിനായി  ആരംഭിച്ച പ്രതിഷേധത്തിനിടെ പോര്‍ച്ചുഗീസുകാര്‍ 20 പേരെ കൊന്നതിനെത്തുടര്‍ന്ന് നെഹ്‌റു സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. മാര്‍പാപ്പയുമായുള്ള ചര്‍ച്ചയില്‍  ഗോവയില്‍ നടക്കുന്നത് ഒരു ‘രാഷ്‌ട്രീയ പ്രശ്‌നമാണ്’ ‘മതപരമല്ല’ എന്ന് നെഹ്‌റു  വ്യക്തമാക്കി. 

2005 ഏപ്രിലില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വിയോഗത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ എന്നത്തെ ഉപരാഷ്‌ട്രപതി അന്തരിച്ച ഭൈറോണ്‍ സിംഗ് ഷെഖാവത്ത് പങ്കെടുത്തു. മദര്‍ തെരേസയെ വിശുദ്ധയായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രിയായിരുന്ന സുഷമ സ്വരാജ് പങ്കെടുത്തു.

മുന്‍ മുഖ്യമന്ത്രി ഇ കെ നായനാര്‍ 1997ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ച് ഭഗവദ്ഗീത സമ്മാനിച്ചു. മാര്‍പ്പാപ്പ  ജപമാല തിരിച്ചു നല്‍കി. നായനാര്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഇപ്പോഴത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പമുണ്ടായിരുന്നു.

നരേന്ദ്രമോദി മാര്‍പ്പാപ്പയെ കാണുന്നത് ആവേശത്തോടെയാണ് ഇന്ത്യയിലെ ്രൈകസ്തവ സമൂഹം കാണുന്നത്. സര്‍ക്കാര്‍  ഔദ്യോഗികമായി സന്ദര്‍ശനം പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ, കേരള കത്തോലിക്കാ മെത്രാന്‍ സമിതി അധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, ”നമ്മുടെ രാജ്യവും വത്തിക്കാനും കത്തോലിക്കാ സഭയും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ ഊര്‍ജവും ഊഷ്മളതയും പകരും” എന്ന് പ്രസ്താവനയിറക്കി.

ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് ചരിത്രപരമായ തീരുമാനമൊണ്  കൂടിക്കാഴ്ചയക്ക് ശേഷം സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞത്.  ഇതര മതങ്ങളും ക്രൈസ്തവ സഭകളുമായുള്ള ബന്ധം പരിപോഷിപ്പിക്കാന്‍ സന്ദര്‍ശനം ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കാര്‍ക്ക് അഭിമാനനിമിഷമായിട്ടാണ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മിസ് കാതോലിക്ക ബാവാ വിലയിരുത്തിയത്.പ്രധാനമന്ത്രിയും മാര്‍പാപ്പയും തമ്മിലുളള ചര്‍ച്ച ഗുണപരമായ മാറ്റം ഉണ്ടാക്കുമെന്നും കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ് പറയുന്നു.

മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് ഏറെ ആഹ്ലാദകരമെന്ന് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു.  ക്രൈസ്തവ സഭകളെല്ലാം ആഹ്‌ളാദത്തിലാണ് മോദി- പോപ്പ്  കൂടിക്കാഴ്ച  ബിജെപിക്ക് രാഷ്‌ട്രീയ നേട്ടം കൊണ്ടുവരുമെന്ന ഭയം കോണ്‍ഗ്‌സിനുണ്ടെന്നതിന്റെ തെളിവാണ് കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണം. ഗോവയില്‍ തെരഞ്ഞെടുപ്പ് അടുത്തിടെ നടക്കുമ്പോള്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ കൂടുതലായി ബിജെപി പെട്ടിയില്‍ വീഴുമെന്ന് ഭയക്കുന്നു. ഒപ്പം കേരളത്തില്‍ ബിജെപിയോടുള്ള ക്രൈസ്തവ വിഭാഗത്തിന്റെ അടുക്കലിന്റെ വേഗത കൂടിയേക്കും എന്ന തിരിച്ചറിവും .

 ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ കണ്ട പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയത് പ്രകാശം പരത്താനുള്ള സമ്മാനം. വെള്ളിയില്‍ തീര്‍ത്ത മെഴുകുതിരി പീഠം.  ‘പ്രകാശത്തിന്റെ ഉത്സവ’മായ ദീപാവലി നാളിലെ കൂടിക്കാഴ്ചയില്‍ ദീപക്കാഴ്ച ഒരുക്കാനുള്ള സമ്മാനം. പോപ്പ് തിരിച്ചു നല്‍കിയത് പ്രതീക്ഷയുടെ അടയാളമായ ഒലീവ് ഇല പതിച്ച ഫലകം. ‘മരുഭൂമിയും പൂന്തോട്ടമാകും എന്ന്’ ആലേഖനം ചെയ്ത വെങ്കല ഫലകം. സമ്മാനങ്ങളില്‍ തന്നെയുണ്ട് വലിയ സന്ദേശം.

Tags: റോവത്തിക്കാന്‍George Alencherryപോപ് ഫ്രാന്‍സിസ്ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പnarendramodiഇന്ദിരാഗാന്ധിജവഹര്‍ലാല്‍ നെഹ്‌റു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വരുൺ ഗാന്ധി രാഷ്‌ട്രീയത്തിലേക്ക് തിരിച്ചു വരുന്നോ? പ്രധാനമന്ത്രിയെ കുടുംബ സമേതം കണ്ടു

Kerala

മൊഹമ്മദ് റിയാസിന്റെ പ്രതിഷേധ റോഡ് ഷോയ്‌ക്ക് മറുപടി, വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യേണ്ട ഹെല്‍ത്ത് ലാബ് ബിജെപി ഉദ്ഘാടനം ചെയ്തു

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

Kerala

കടലിന്റെ മക്കളേ, നമസ്‌കാരം; പ്രധാനമന്ത്രി വിളിച്ചു; മത്സ്യബന്ധന മേഖലയിലെ കേന്ദ്രസർക്കാർ പരിപാടികൾ വിശദീകരിച്ചു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.