വത്തിക്കാന്‍ സിറ്റി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം ഫ്രാന്‍സിസ് മാര്‍പാപ്പ വൈകാതെ ഇന്ത്യയിലെത്തും. മോദിയുടെ ക്ഷണം മാര്‍പാപ്പ സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ വലിയ സമ്മാനമാണ് നല്‍കിയിരിക്കുന്നതെന്ന് മാര്‍പാപ്പ പ്രതികരിച്ചതായും വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്ധന് സിക്ല പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ വത്തിക്കാന്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇരുപത് മിനിറ്റായിരുന്നു സന്ദര്‍ശനം നിശ്ചയിച്ചിരുന്നതെങ്കിലും ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ കോവിഡ് അടക്കം വിഷയങ്ങള്‍ ചര്‍ച്ചയായി.
”മാര്‍പാപ്പയുമായി വളരെ ഊഷ്മളമായ കൂടിക്കാഴ്ചയാണു നടന്നത്. അദ്ദേഹവുമായി വിവിധ വിഷയങ്ങളെ കുറിച്ചു ചര്‍ച്ച നടത്താന്‍ അവസരമുണ്ടായി. അദ്ദേഹത്തെ ഇന്ത്യയിലേക്കു ക്ഷണിക്കുകയും ചെയ്തു” നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. മാര്‍പാപ്പയെ സന്ദര്‍ശിച്ച ശേഷം വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി കര്‍ദിനാള്‍ പിയത്ര പരോളിന് ഉള്‍പ്പെട്ട പ്രതിനിധി സംഘവുമായും മോദി കൂടിക്കാഴ്ച നടത്തി.
മാര്‍പാപ്പയുടെ സ്വകാര്യ ലൈബ്രറിയില്‍ വച്ചാണ് ഇരുവരും ചര്‍ച്ച നടത്തുന്നത്. വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: