ദുബായ്: ടി 20 ലോകകപ്പിലെ പാകിസ്ഥാന്- അഫ്ഗാനിസ്ഥാന് മത്സരത്തില്‍ രണ്ട് റെക്കോഡുകള്‍ പിറവിയെടുത്തു. പാകിസ്ഥാന് നായകന് ബാബര്‍ അസമും അഫ്ഗാന് സ്പിന്നര്‍ റഷീദ് ഖാനുമാണ് ചരിത്രം കുറിച്ചത്. രാജ്യാന്തര ടി 20 യില്‍ അതിവേഗം ആയിരം റണ്‍സ് നേടുന്ന ക്യാപ്്റ്റനെന്ന റെക്കോഡാണ് ബാബര്‍ അസമിന് സ്വന്തമായത്. രാജ്യാന്തര ടി ട0 യില്‍ അതിവേഗം നൂറ് വിക്കറ്റ്് നേടുന്ന താരമായി റഷീദ് ഖാന്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ റെക്കോഡാണ് ബാബര്‍ അസം മറികടന്നത്. 45 പന്തില്‍ 51 റണ്‍സ് അടിച്ചെടുത്താണ് അസം റെക്കോഡിട്ടത്. ഈ ബാറ്റിങ് മികവില്‍ പാകിസ്ഥാന് അഞ്ചു വിക്കറ്റിന് അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി. 26 ഇന്നിങ്സിലാണ് അസം ആയിരം റണ്‍സ് തികച്ചത്. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി 30 ഇന്നിങ്സിലാണ് ആയിരം റണ്‍സ് പൂര്‍ത്തിയാക്കിയത്.
നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി പാകിസ്ഥാന്റെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയതോടെയാണ് റഷീദ് ഖാന് രാജ്യാന്തര ടി 20 യില്‍ അതിവേഗം നൂറ് വിക്കറ്റ് തികച്ചത്. ഖാന്റെ കരിയറിലെ 53-ാം ഇന്നിങ്ങ്സായിരുന്നു. 76 ഇന്നിങ്സുകളില്‍ നൂറ് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ശ്രീലങ്കയുടെ പേസര്‍ ലസിത് മലിംഗയെയാണ് ഖാന് പിന്നിലാക്കിയത്്. ഇതോടെ രാജ്യാന്തര ടി 20 യിലും ഏകദിനത്തിലും അതിവേഗം നൂറ് വിക്കറ്റ് വീഴ്ത്തിയ താരമായി ഖാന്. ഏകദിനത്തില്‍ 44-ാം ഇന്നിങ്ങ്സിലാണ് റഷിദ് ഖാന് 100 വിക്കറ്റു തികച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: