കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാന്‍സിസ് മാര്‍പ്പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച്ച ഭാരത കത്തോലിക്ക സഭയോട് കേന്ദ്ര സര്‍ക്കാരിനുള്ള കരുതലും സ്നേഹവും കൂടിയാണ് പ്രകടമാക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്. ഈ കൂടിക്കാഴ്ച ലോകത്തിന് സമാധാനാത്തിന്റെയും സഹവര്‍ത്തിത്വത്തിന്റേയും വലിയ സന്ദേശം കൂടിയാണ് നല്‍കുന്നതെന്നും മന്ത്രി പ്രതികരിച്ചു.
ആഗോളസമാധാനം ഉറപ്പാക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന ലോക നേതാവുകൂടിയയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. രണ്ടായിരത്തില്‍ അന്നത്തെ പ്രധാനമന്ത്രി ശ്രീ അടല്‍ ബിഹാരി വാജ്പേയ് ജോണ്‍ പോള്‍ രണ്ടാമന് മാര്‍പ്പാപ്പയെ കണ്ടതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നതെന്നും മുരളീധരന് ചൂണ്ടിക്കാട്ടി.
എല്ലാ വിശ്വാസങ്ങളെയും ഒരു പോലെ ബഹുമാനിക്കുയും ചെയ്യുന്നതാണ് ദേശീയ ജനാധിപത്യ സര്‍ക്കാരിന്റെ നയം. ഇത് പ്രധാനമന്ത്രി പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണ്. കപട മതേതരത്വം ബിജെപിയുടെയോ ഈ സര്‍ക്കാരിന്റെയോ നയമല്ല. അതുകൊണ്ടു തന്നെയാണ് കത്തോലിക്ക സഭ ചില ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ അത് പരിശോധിക്കണം എന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടതെന്നും മുരളീധരന് പറഞ്ഞു. തലശേരി ആര്‍ച്ചുബിഷപ്പും സിബിസിഐ വൈസ് പ്രസിഡന്റുമായ മാര്‍ ജോര്‍ജ് ഞരളക്കാടിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലിയാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്ന അദേഹം.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ വത്തിക്കാന്‍ ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നു. ദി പോണ്ടിഫിക്കല് കൗണ്‍സില്‍ ഫോര്‍ ഇന്റര്‍ റിലിജ്യസ് ഡയലോഗ് (വിവിധ ക്രിസ്ത്യന്‍ സമുദായങ്ങള്‍ തമ്മിലുള്ള ഐക്യം വളര്‍ത്താനുള്ള പോണ്ടിഫിക്കില് കൗണ്‍സില്‍) ആണ് ആശംസ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: