കൊല്ലം: വിദ്യാഭ്യാസം മൂല്യാധിഷ്ഠിതമായാല്‍ ഈ രംഗത്തെ എല്ലാ അസഹിഷ്ണുതയും ഒഴിവാക്കാനാകുമെന്ന് ആര്‍എസ്എസ് സഹ പ്രാന്ത കാര്യവാഹ് കെ.പി. രാധാകൃഷ്ണന്‍. ദേശീയ അധ്യാപക പരിഷത്ത് കൊല്ലം ജില്ലാ സമിതി സംഘടിപ്പിച്ച വെബിനാറില്‍ ‘ദേശീയത വളര്‍ത്തുന്നതില്‍ അധ്യാപകരുടെ പങ്ക്’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏകരാഷ്‌ട്രം എന്ന കാഴ്ചപ്പാടില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കാനും രാഷ്‌ട്രത്തിന്റെ ഭാവി, നിലനില്‍പ്പ്, പുരോഗതി എന്നിവ മുന്നില്‍ കണ്ടുകൊണ്ട് പ്രവര്‍ത്തിക്കാനും കഴിയുന്നത് ദേശീയ അധ്യാപക പരിഷത്തിന് മാത്രമാണ്. ഏക രാഷ്‌ട്രം എന്ന കാഴ്ചപ്പാടിന് തയ്യാറല്ലാത്ത കോണ്‍ഗ്രസും, കേരളം ഒരു സ്വതന്ത്രരാജ്യം ആണെന്ന് കൊട്ടിഘോഷിക്കുന്ന കമ്മ്യൂണിസ്റ്റും ഭാരതത്തിന്റെ ചിരപുരാതനമായ സംസ്‌കാരത്തെ തള്ളിക്കളയുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഭാവി തലമുറയുടെ സ്വഭാവ സൃഷ്ടി നടത്തുന്നത് ക്ലാസ് മുറികളിലാണ്. എന്നാല്‍ ചരിത്രത്തെ വളച്ചൊടിച്ച് ദേശീയ കാഴ്ചപ്പാടിനും രാഷ്‌ട്ര സ്‌നേഹത്തിനും എതിരെ പഠിപ്പിക്കുന്ന തരത്തിലേക്ക് കലാലയങ്ങളെ മാറ്റിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാധ്യക്ഷന്‍ പാറംകോട് ബിജു അധ്യക്ഷനായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ഗോപകുമാര്‍, ദക്ഷിണമേഖലാ സെക്രട്ടറി ടി.ജെ. ഹരികുമാര്‍ ജില്ലാ ജനറല്‍ സെക്രട്ടറി എസ്.കെ. ദിലീപ് കുമാര്‍, ആര്‍. ശിവന്‍ പിള്ള, എ. അനില്‍കുമാര്‍, ആര്‍. ഹരികൃഷ്ണന്‍, ധനലക്ഷ്മി വിരിയറഴികത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: