തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയ്ക്ക് ജാമ്യം കിട്ടിയതിനു പിന്നാലെ ഒളിയമ്പുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്ജുന് ആയങ്കി. ജാമ്യം കിട്ടിയതോടെ ബിനീഷിനെ നിരപരാധിയാക്കാന് സിപിഎം കേന്ദ്രങ്ങള്‍ ശക്തമായ ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് സിപിഎം പ്രവര്‍ത്തകനായ അര്ജുന് ഇതിനെതിരേ പരോക്ഷ വിമര്‍ശനുമായി രംഗത്തെത്തിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അര്ജുന് ആയങ്കിയുടെ ബിനീഷിനെതിരേയും കോടിയേരിക്കെചതിരേയും പരോക്ഷ വിമര്‍ശനം ഉന്നയിച്ചത് പോസ്റ്റിന്റെ പൂര്‍ണരൂപം. ‘തമ്പ്രാന്റെ മോന് മദ്യംകഴിച്ചാല്‍ അത് കട്ടന്‍ചായ. കണ്ണുകെട്ടല്‍, വായ്മൂടിക്കെട്ടി മൗനംപാലിക്കല്‍. അടിയാന്റെ മോന് കട്ടന്‍ചായ കുടിച്ചാല്‍ അത് മദ്യം, ചാട്ടവാറടി, നോട്ടീസടിച്ച് വിതരണംചെയ്യല്‍, നാടുകടത്തല്‍’. നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്.
സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ അര്ജുന് ആയങ്കിക്ക് അടുത്തിടെയാണ് ജാമ്യം ലഭിച്ചത്. ഡിവൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയായിരുന്ന ഇയാളെ കേസില്‍പ്പെട്ടതിനെത്തുടര്‍ന്ന് പുറത്താക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: