മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടന് യൂസുഫ് ഹുസൈന് കൊവിഡ് ബാധിച്ച് മരിച്ചു. 73 വയസ്സായിരുന്നു. മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ യാണ് മരിച്ചത്.
മരുമകനും സംവിധായകനുമായ ഹന്‍സല്‍ മേത്ത മരണവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരീകരിച്ചു. ദില്‍ ചാഹ്താ ഹേ, രാസ്, ഹസാറോം ക്വാഹിഷേന്‍ ഏസി, കാക്കി, വിവാഹ്, ഷാഹിദ്, ഒ.എം.ജി, കൃഷ് 3, വിശ്വരൂപം 2, റായീസ്, ദബംഗ് 3 എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.
അദ്ദേഹം തനിക്ക് ഭാര്യ പിതാവായിരുന്നില്ല മറിച്ച് സ്വന്തം പിതാവിനെ പോലെയായിരുന്നുവെന്ന് ഹന്‍സല്‍ മേത്ത ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറഞ്ഞു. 2013ല്‍ രാജ്കുമാര് റാവുവിനെ നായകനാക്കി താന്‍ സംവിധാനം ചെയ്ത ‘ഷാഹിദ്’ പൂര്‍ത്തിയാക്കാനായി ഹുസൈന് ഏറെ സഹായിച്ചതായും സിനിമ പൂര്‍ത്തീകരിക്കാനായി സ്വന്തം സമ്പാദ്യത്തിലെ വലിയൊരു പങ്ക് ചെലവാക്കിയതായി ഹന്‍സല്‍ കൂട്ടിച്ചേര്‍ത്തു. അഭിനേതാക്കളായ അഭിഷേക് ബച്ചന്, മനോജ് ബാജ്പേയി, പൂജ ഭട്ട് എന്നിവര്‍ അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: