ന്യൂദല്‍ഹി: ഇന്ത്യയും ഇസ്രയേലും തമ്മില്‍ പ്രതിരോധ മേഖലയില്‍ സഹകരിക്കാനുള്ള പുതിയ മേഖലകള്‍ കണ്ടെത്താന്‍ പ്രത്യേക ദൗത്യസംഘം രൂപീകരിച്ചു. അടുത്ത 10 വര്‍ഷത്തേക്ക് ഏതൊക്കെ പുതിയ പ്രതിരോധമേഖലകളില്‍ ഇരുരാജ്യങ്ങള്‍ക്കും സഹകരിക്കാനാവുമെന്ന കാര്യത്തില്‍ ഈ ദൗത്യ സംഘം പദ്ധതികള്‍ ആസൂത്രണം ചെയ്യും.
ബുധനാഴ്ച ടെല്‍ അവീവില്‍ നടന്ന ഉഭയകക്ഷി പ്രതിരോധ സഹകരണത്തിനുള്ള സംയുക്ത പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇക്കാര്യം ധാരണയായത്. ഇന്ത്യയുടെ പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാര്‍, ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ (റിട്ട.) അമീര്‍ ഇഷെല്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചതാണ് ഇക്കാര്യം.
ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന്റെ എല്ലാ വശങ്ങളും സമഗ്രമായി അവലോകനം ചെയ്യുന്ന ഉന്നത സമിതിയാണ് സംയുക്ത പ്രവര്‍ത്തക സമിതി. അഭ്യാസപ്രകടനങ്ങള്‍, പ്രതിരോധ വ്യവസായ സഹകരണം എന്നിവയുള്‍പ്പെടെയുള്ള സൈനികമേഖലയിലെ സഹകരണത്തിലെ പുരോഗതി യോഗം വിലയിരുത്തി. ഗവേഷണ-വികസനം, പ്രതിരോധ രംഗത്തെ ആയുധസംഭരണം എന്നീ കാര്യങ്ങളിലെ പുരോഗതിയും വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: