തിരുവനന്തപുരം: പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലുള്ള പ്രവേശനം നവംബര്‍ 1,2,3 തീയതികളില്‍ നടക്കും. ആകെ 94,390 അപേക്ഷകരാണ് ഉള്ളത്. വര്‍ദ്ധിത സീറ്റിലേക്ക് സ്കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫറിനുള്ള അപേക്ഷകള്‍ നവംബര്‍ 5,6 തീയതികളിലായി സ്വീകരിച്ച് ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ് നവംബര്‍ 9ന് പ്രസിദ്ധീകരിക്കുമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
അതേസമയം ട്രാന്‍സ്ഫര്‍ അഡ്മിഷന് നവംബര്‍ 9,10 തീയതികളില്‍ പൂര്‍ത്തീകരിക്കും. നവംബര്‍ 15നാണ് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. ആവശ്യമുള്ള പക്ഷം താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ച് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് നവംബര്‍ 17ന് വിജ്ഞാപനം ചെയ്ത് അപേക്ഷകള്‍ നവംബര്‍ 19 വരെ സ്വീകരിക്കുന്നതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനോടനുബന്ധിച്ചുള്ള പ്രവേശനം നവംബര്‍ 22,23,24 തീയതികളിലായി പൂര്‍ത്തീകരിക്കും.
പ്ലസ് വണ്ണിന് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മതിയായ സീറ്റുകളുണ്ടെന്ന് പൊതു വിദ്യാഭ്യാസവും തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി . ഇതുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: