പുനലൂര്‍: കൊല്ലം-ചെങ്കോട്ട തീവണ്ടിപ്പാത ബ്രോഡ്‌ഗേജ് ആക്കിയ ശേഷം ട്രെയിനുകള്‍ക്ക് വേഗത കുറവെന്ന് യാത്രക്കാര്‍. 45 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ഓടിയിരുന്ന മീറ്റര്‍ഗേജില്‍ നിന്നും ബ്രോഡ്‌ഗേജ് പാതയില്‍ കൂടുതല്‍ വേഗത പ്രതീക്ഷിച്ച യാത്രക്കാരെ നിരാശപ്പെടുത്തി. വേഗത 30-35 കിലോമീറ്റര്‍ മാത്രമാണെന്നും അശാസ്ത്രീയമായ ട്രാക്ക് നിര്‍മാണമാണ് ഇതിനു കാരണമെന്നും യാത്രക്കാര്‍ പറയുന്നു.
പുനലൂരിനും ആര്യങ്കാവിനും ഇടയില്‍ ചെറുതും വലുതുമായ അഞ്ചോളം തുരങ്കങ്ങള്‍ ഉണ്ടായിരുന്നു. ഇവിടെ നിന്ന് തമിഴ്‌നാട്ടിലെ ഭഗവതിപുരത്തേയ്‌ക്കുള്ള യാത്രയില്‍ പിന്നെയും തുരങ്കപ്പാതകളുണ്ട്. മീറ്റര്‍ഗേജില്‍ നിന്ന് ബ്രോഡ്‌ഗേജിലേയ്‌ക്ക് മാറിയപ്പോള്‍ തുരങ്കപ്പാതകള്‍ വീതി കൂടിയതിന് പുറമെ ട്രാക്കുകള്‍ക്ക് ഇരുവശങ്ങളിലും യഥേഷ്ടം സ്ഥലമുണ്ടായിട്ടും വളവുകളും, തിരിവുകളും, കയറ്റവും ഏറുകയാണുണ്ടായത്. ഇതുമൂലം ഈ വഴിയുള്ള യാത്രക്കാര്‍ ഏറെ ദുരിതമാണ് അനുഭവിക്കുന്നത്.
മുമ്പ് പുനലൂര്‍, ഒറ്റക്കല്‍, ഇടമണ്‍, ആര്യങ്കാവ് സ്റ്റേഷനുകള്‍ ഉïായിരുന്ന സ്ഥാനത്ത് പുതിയതായി ന്യൂ ആര്യങ്കാവ് എന്ന സ്റ്റേഷന്‍ കൂടി എത്തി. മുമ്പ് 24 ബോഗികളുമായി ഓടിയ പാതയില്‍ ഇന്ന് 14 ബോഗികള്‍ മാത്രമാണ് ഓടുന്നത്.
കിഴക്കന്‍ മേഖലയിലെ സ്റ്റേഷനുകള്‍ എല്ലാം മഴക്കാലമായാല്‍ ചോര്‍ന്നൊലിക്കുന്ന നിലയിലാണ്. മധുര ഡിവിഷന്‍ ഉദ്യോഗസ്ഥരുടെ നിരുത്തരവാദത്തിന്റെ ഫലമാണ് പാതയിലെ അശാസ്ത്രീയ നിര്‍മാണങ്ങളെന്നും കരാറുകാര്‍ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് നേട്ടങ്ങള്‍ ഉണ്ടാക്കുകയാണെന്നും യാത്രക്കാര്‍ ആരോപിക്കുന്നു.
1904 മുതല്‍ ഈ പാതയിലൂടെ മീറ്റര്‍ഗേജ് ട്രെയിന്‍ ഓടിത്തുടങ്ങി. കാലക്രമത്തില്‍ മീറ്റര്‍ഗേജ് തീവണ്ടിപ്പാത ബ്രോഡ്‌ഗേജ് ആക്കി മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: