ഇടുക്കി: മുല്ലപ്പെരിയാല്‍ അണക്കെട്ട് തുറന്നു. ഡാമിന്റെ രണ്ട് സ്പീല്‍വേ ഷട്ടറുകളാണ് ഉയര്‍ത്തി. ആദ്യത്തെ ഷട്ടര്‍ 7.29 നായിരുന്നു ഉയര്‍ത്തിയത്. പിന്നാലെയാണ് അണക്കെട്ടിന്റെ രണ്ടാമത്തെ സ്പീല്‍വേ ഷട്ടറും ഉയര്‍ത്തിയത്. സ്പില്‍വേ രാവിലെ ഏഴ് മണിക്ക് തുറക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.
ഷട്ടറുകള്‍ തുറന്ന കാര്യം മന്ത്രി കെ. രാജനാണ് അറിയിച്ചത്. വെള്ളം എത്തുന്നതനുസരിച്ച് ഇടുക്കി ഡാമും തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
3,4 ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതമാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. സെക്കന്റില്‍ 500 ഘനയടി വെള്ളം ഒഴുകുന്ന തരത്തിലാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇത് പടിപടിയായി ആയിരം ഘനയടിയാക്കും. ആദ്യം വെള്ളമെത്തുക ജനവാസ മേഖലയായ വള്ളക്കടവില്ലാണ്. പെരിയാര്‍ തീരത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: