ന്യൂദല്‍ഹി: ഇറ്റലി സന്ദര്‍ശനത്തിനിടയില്‍ റോമിലെത്തി മാര്‍പ്പാപ്പയെ കാണുന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.എന്റെ ഇറ്റലി സന്ദര്‍ശന വേളയില്‍, ഞാന്‍ വത്തിക്കാന്‍ നഗരം സന്ദര്‍ശിക്കും, പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിക്കുകയും വിദേശകാര്യ സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനെ കാണുകയും ചെയ്യും.റോം , ഗ്ലാസ്ഗോ സന്ദര്‍ശനത്തിന് പുറപ്പടുന്നതിന് മുമ്പുള്ള പ്രസ്താവനയില്‍ പ്രധാനമന്ത്രി അറിയിച്ചു.
പ്രസ്താവനയുടെ പൂര്‍ണ്ണരൂപം
ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗിയുടെ ക്ഷണപ്രകാരം 2021 ഒക്ടോബര്‍ 29 മുതല്‍ 31 വരെ ഞാന്‍ റോം, ഇറ്റലി, വത്തിക്കാന്‍ സിറ്റി എന്നിവ സന്ദര്‍ശിക്കും. തുടര്‍ന്ന് , ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ക്ഷണപ്രകാരം 2021 നവംബര്‍ 1-2 വരെ ഞാന്‍ ബ്രിട്ടനിലെ ഗ്ലാസ്ഗോയിലേക്ക് യാത്ര ചെയ്യും.
റോമില്‍, ഞാന്‍ 16-ാമത് ജി 20 നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുക്കും, അവിടെ ഞാന്‍ മറ്റ് ജി 20 നേതാക്കളുമായി മഹാമാരി , സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം എന്നിവയില്‍ നിന്നുള്ള ആഗോള സാമ്പത്തിക, ആരോഗ്യ വീണ്ടെടുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പങ്ക് ചേരും. 2020-ല്‍ മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ജി 20 യുടെ ആദ്യത്തെ വ്യക്തിഗത ഉച്ചകോടിയാണിത്, ഇത് നിലവിലെ ആഗോള സാഹചര്യം വിലയിരുത്താനും സാമ്പത്തിക പ്രതിരോധം ശക്തിപ്പെടുത്താനും ഏവരെയും ഉള്‍ക്കൊണ്ടുള്ള സുസ്ഥിരമായ തിരിച്ചുവരാനും ജി 20 എങ്ങനെ ഒരു എഞ്ചിന് ആകാം എന്നതിനെക്കുറിച്ചുള്ള ആശയങ്ങള്‍ കൈമാറും.
എന്റെ ഇറ്റലി സന്ദര്‍ശന വേളയില്‍, ഞാന്‍ വത്തിക്കാന്‍ നഗരം സന്ദര്‍ശിക്കും, പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിക്കുകയും വിദേശകാര്യ സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനെ കാണുകയും ചെയ്യും.
ജി 20 ഉച്ചകോടിയ്ക്കിടെ പങ്കാളി രാജ്യങ്ങളിലെ നേതാക്കളുമായും ഞാന്‍ നടത്തുന്ന കൂടിക്കാഴ്ചകളില്‍ അവരുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി അവലോകനം ചെയ്യും.
ഒക്ടോബര്‍ 31-ന് ജി 20 ഉച്ചകോടിയുടെ സമാപനത്തിന് ശേഷം, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ചട്ടക്കൂട് കണ്‍വെന്‍ഷന്റെ (യു എന്‍ എഫ് സി സി സി ) ബന്ധപ്പെട്ട കക്ഷികളുടെ 26-ാമത് സമ്മേളനത്തില്‍ (സി ഓ പി -26) പങ്കെടുക്കാന്‍ ഞാന്‍ ഗ്ലാസ്ഗോയിലേക്ക് പുറപ്പെടും. 2021 നവംബര്‍ 1-2 തീയതികളില്‍ ‘വേള്‍ഡ് ലീഡേഴ്സ് സമ്മിറ്റ്’ (ഡബ്ലിയൂ എല്‍ എസ ) എന്ന തലക്കെട്ടിലുള്ള സി ഓ പി –26 ന്റെ ഉന്നതതല സമ്മേളനത്തില്‍ ലോകമെമ്പാടുമുള്ള 120 രാഷ്ട്രത്തലവന്മാര്ക്കൊപ്പം ഞാന്‍ പങ്കെടുക്കും.
പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന നമ്മുടെ പാരമ്പര്യത്തിനും ഭൂമിയോടുള്ള ആഴമായ ആദരവിന്റെ സംസ്കാരത്തിനും അനുസൃതമായി, ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ്ജം, ഊര്‍ജ്ജ കാര്യക്ഷമത, വനവല്‍ക്കരണം, ജൈവ വൈവിധ്യം എന്നിവ വിപുലീകരിക്കുന്നതിന് നാം അഭിലഷണീയമായ നടപടികള്‍ കൈക്കൊള്ളുന്നു. ഇന്ന്, കാലാവസ്ഥാ പൊരുത്തപ്പെടുത്തല്‍, ലഘൂകരണം, പ്രതിരോധം, ബഹുമുഖ സഖ്യങ്ങള്‍ രൂപപ്പെടുത്തല്‍ എന്നിവയ്ക്കുള്ള കൂട്ടായ പരിശ്രമത്തില്‍ ഇന്ത്യ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്. സ്ഥാപിതമായ പുനരുപയോഗ ഊര്‍ജം, കാറ്റ്, സൗരോര്‍ജ്ജ ശേഷി എന്നിവയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. , കാലാവസ്ഥാ പ്രവര്‍ത്തനത്തെയും നമ്മുടെ നേട്ടങ്ങളെയും കുറിച്ചുള്ള ഇന്ത്യയുടെ പ്രവര്‍ത്തന മികവ് ഞാന്‍ ലോക നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കിടും.
പങ്കാളി രാജ്യങ്ങളിലെ നേതാക്കള്‍, നവീനാശയക്കാര്‍ , ഗവണ്മെന്റ് സംഘടനകള്‍ എന്നിവരുള്‍പ്പെടെ എല്ലാ പങ്കാളികളുമായും കൂടിക്കാഴ്ച നടത്താനും നമ്മുടെ ശുദ്ധമായ വളര്‍ച്ചയെ കൂടുതല്‍ ത്വരിതപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ പര്യവേക്ഷണം ചെയ്യാനും സി ഓ പി -26 ഉച്ചകോടി അവസരമൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: