സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് സിനിമയ്‌ക്ക് വേണ്ടി ശിവകാര്‍ത്തികേയന്‍ വഴിമാറികൊടുക്കുന്നു. രജനിയുടെ ദീപാവലി ചിത്രമായ ‘അണ്ണാത്തെ’യ്‌ക്ക് വേണ്ടി ശിവകാര്‍ത്തികേയന്‍ ചിത്രം ‘ഡോക്ടര്‍’ തമിഴ്‌നാട്ടിലെ തിയറ്ററുകളില്‍ നിന്ന് പിന്‍വലിക്കാന്‍ ഒരുങ്ങുകയാണ്. നവംബര്‍ മൂന്നുവരെയെ ‘ഡോക്ടര്‍’ തമിഴ്‌നാട്ടിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയുള്ളൂ. നാലിന് റിലീസ് ചെയ്യുന്ന അണ്ണാത്തയ്‌ക്ക് കൂടുതല്‍ സ്‌ക്രീനുകള്‍ ഒരുക്കാനാണ് ഇത്തരമൊരു തീരുമാനം സണ്‍ പിക്‌ച്ചേഴ്‌സ് എടുത്തിരിക്കുന്നത്. ‘ഡോക്ടര്‍’ ദീപാവലി ദിനത്തില്‍ തന്നെ സണ്‍ ടിവിയിലൂടെ വൈകിട്ട് 6.30ന് റിലീസ് ചെയ്യും. ഈ പ്രഖ്യാപനം കേരളത്തിലെ തിയറ്ററുകള്‍ക്ക് വന്‍ തിരിച്ചടിയായിട്ടുണ്ട്. സണ്‍ ടിവിയില്‍ സിനിമ എത്തുന്നതോടെ കേരളത്തിലെ തിയറ്ററുകളിലേക്കും എത്തുന്ന പ്രേക്ഷകര്‍ക്ക് കുറവുണ്ടാവും.
കൊറോണ മൂലം തകര്‍ന്ന തമിഴ് സിനിമാ ലോകത്തിന് പുത്തന്‍ ഉണര്‍വ് നല്‍കിയ സിനിമയാണ് ‘ഡോക്ടര്‍’ കേരളത്തിലെ തിയറ്ററുകള്‍ തുറന്ന ആദ്യം റിലീസ് ചെയ്യ്തതും ശിവകാര്‍ത്തികേയന്‍ സിനിമയായ ഡോക്ടറായിരുന്നു. തമിഴ്നാട്ടില്‍ ഒക്ടോബര്‍ ഒന്‍പതിന് റിലീസ് ചെയ്ത ശിവകാര്‍ത്തികേയന്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ ചലനമാണ് സൃഷ്ടിക്കുന്നത്. ഇതുവരെ 90 കോടി രൂപയാണ് ലോകത്തെമ്പാടുമുള്ള തിയറ്ററുകളില്‍ നിന്നും സിനിമ വാരിയത്. കൊറോണയുടെ രണ്ടാം തരംഗത്തിന് ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ കൂടിയാണ് ഡോക്ടര്‍.
നെല്‍സണ്‍ ആദ്യം സംവിധാനം ചെയ്ത നയന്‍താര ചിത്രം കൊലമാവ് കോകില പോലെയുള്ള ഡാര്‍ക് കോമഡി ചിത്രമാണ് ഡോക്ടര്‍. ശിവകാര്‍ത്തികേയന്‍ നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം അനിരുദ്ധ് ആണ്. പ്രിയങ്ക മോഹന്‍, വിനയ് റായ്, യോഗി ബാബു, മിലിന്ദ് സോമന്‍, അരുണ്‍ അലക്‌സാണ്ടര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യാനിരുന്ന സിനിമ കൊറോണ പ്രതിസന്ധികള്‍ മൂലം മാറ്റിവയ്‌ക്കുകയായിരുന്നു. പിന്നീട് ഈ വര്‍ഷം മെയ് 13 ലേക്ക് റിലീസ് മാറ്റിയെങ്കിലും കോവിഡ് രണ്ടാം വരവില്‍ അതും നീട്ടിവച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: