മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിക്കിടെ എന്‍സിബി അറസ്റ്റ് ചെയ്ത ആര്യന്‍ ഖാന് ജാമ്യം അനുവദിച്ചു. മുംബൈ ഹൈക്കോടി ആണ് താര പുത്രനും കേസിലെ പ്രതികളായ അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്. ഉപാധികള്‍ നാളെ കോടതി വ്യക്തമാക്കും.
ദീപാവലി അവധി ആരംഭിക്കാനിരിക്കെയാണ് ഷാരുഖ് ഖാന്റെ മകന് ആശ്വാസമായി ജാമ്യം അനുവദിച്ചത്.ആര്യന്‍ ഖാന്റെ കൂടെ അറസ്റ്റിലായ അര്‍ബാസ് മെര്‍ച്ചന്റിന്റെ അഭിഭാഷകന്‍ അമിത് ദേശായിയുടെ വാദമാണ് ബുധനാഴ്ച കോടതി കേട്ടത്. ആര്യന്‍, അര്‍ബാസ്, മുന്‍മും എന്നിവരുടെ അറസ്റ്റ് അനധികൃതമാണെന്ന് അഭിഭാഷകന്‍ വാദിച്ചു. ഗൂഢാലോചന നടത്തിയതിന് യാതൊരു തെളിവുമില്ലെന്നും അവരെ ജയിലിലുടകയല്ല, കര്‍ശനമായ വ്യവസ്ഥകളോടെ സ്വതന്ത്രമാക്കേണ്ടതാണ് വേണ്ടതെന്നും അദ്ദേഹം വാദിച്ചു.
ബുധനാഴ്ചയും വാദം തുടര്‍ന്ന ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ മുഗുള്‍ റോത്തഗി അറസ്റ്റിന് കാരണമായ സത്യസന്ധവും കൃത്യവുമായ സാഹചര്യങ്ങള്‍ നല്‍കേണ്ടതുണ്ടെന്ന് നിയമം അനുശാസിക്കുന്നതായി വാദിച്ചു. വാട്സാപ് ചാറ്റും ഈ കേസുമായി യാതൊരു ബന്ധവുമില്ലെന്ന് അമിത് ദേശായി വാദിച്ചു.
പ്രമുഖ അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് ആര്യാന്‍ ഖാന്റെ ജാമ്യത്തിന് വേണ്ടി മുംബൈ ഹൈക്കോടതിയില്‍ വാദിച്ചത്. വളരെ ലളിതമായിരുന്ന റോത്തഗിയുടെ വാദം. എന്‍സിബി ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്നില്ലെന്നും ഏതെങ്കിലും രാഷ്‌ട്രീ പാര്‍ട്ടികളുടെ വാദം ഏറ്റെടുത്ത് തന്റെ കക്ഷിയുടെ ജാമ്യാപേക്ഷയെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ചൊവ്വാഴ്ച കോടതിയെ അറിയിച്ചിരുന്നു. കാലിഫോര്‍ണിയയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി 2020 മാര്‍ച്ചില്‍ ആണ് ആര്യന്‍ഖാന്‍ഇന്ത്യയിലേക്ക് മടങ്ങിയതെന്ന് സൂചിപ്പിച്ചാണ് മുഗുള്‍ റോത്തഗി ജാമ്യാപേക്ഷയില്‍ ആര്യന് വേണ്ടി വാദിക്കാന്‍ തുടങ്ങിയത്. ഉപഭോക്താവായിട്ടല്ല, വിഐപി അതിഥിയായാണ് ആര്യന്‍ ഖാന്‍ ക്രൂയിസ് പാര്‍ട്ടിക്ക് പോയത്. ഇവന്റ് മാനേജറായ പ്രതീക് ഗബയാണ് ആര്യന്‍ ഖാനെ ക്ഷണിച്ചത്.
എന്‍സിബി ടീം നേരത്തെ തന്നെ അവിടെ ഉണ്ടായിരുന്നുവെന്നും മുകുള്‍ റോത്തഗി ഹൈക്കോടതിയില്‍ വാദിച്ചു. പാര്‍ട്ടിയെ സംബന്ധിച്ച് അവര്‍ക്ക് ചില വിവരങ്ങള്‍ ലഭിച്ചിരുന്നു. ക്രൂയിസില്‍ കയറുന്നതിന് മുമ്പ് തന്നെ ആര്യന്‍ ഖാനെ അവര്‍ കസ്റ്റഡിയില്‍ എടുത്തു. ആര്യന്‍ ഖാനില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ല. ആര്യന്‍ ഖാന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുമില്ല. ഒക്ടോബര്‍ മൂന്നിനാണ് ആര്യന്‍ഖാനെ അറസ്റ്റ് ചെയ്തത്. അതേ ദിവസം തന്നെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അതിനുശേഷം, ആര്യന്‍ ഖാന്റെ മെഡിക്കല്‍ പരിശോധനകളൊന്നും നടത്തിയിട്ടില്ല. അതിനാല്‍ തന്നെ മയക്കുമരുന്ന് ഉപയോഗിച്ചോ ഇല്ലയോ എന്ന് അന്വേഷണ സംഘത്തിന് തെളിയിക്കാനാവില്ലെന്നും മുഗുള്‍ റോത്തഗി കോടതിയില്‍ വാദിച്ചു.
അര്‍ബാസിനെയും പരിപാടിക്ക് ക്ഷണിച്ചത് ഇവന്റ് മാനേജ്‌മെന്റ് ടീമാണ്. അര്‍ബാസില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തത് ആര്യന്‍ഖാന്‍ അറിഞ്ഞിരുന്നില്ല. ആര്യന്‍ ഖാന് മയക്കുമരുന്നിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ആര്യന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച വാട്സ്ആപ്പ് ചാറ്റിന് ക്രൂയിസ് പാര്‍ട്ടിയുമായി യാതൊരു ബന്ധമില്ലെന്നും റോത്തഗി വ്യക്തമാക്കി. അത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ ചാറ്റുകളാണ്. അതേ സമയം എന്‍സിബി ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്നില്ലെന്നും മുകുള്‍ റോത്തഗി കോടതിയെ അറിയിച്ചു. ‘ഈ കേസ് മാധ്യമശ്രദ്ധ നേടിയിരിക്കുകയാണ്. ഷാരൂഖ് ഖാന്റെ മകനായതുകൊണ്ടാണ് ഇത്. അതല്ലെങ്കില്‍ എത്രയോ കേസുകള്‍ ഇതുപോലെ ദിനംപ്രതി നടക്കുന്നു. നമ്മള്‍ ആരും ശ്രദ്ധിക്കാറില്ല,’- ആര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നതിനുള്ള വാദത്തില്‍ മുഗുള്‍ റോത്തഗി പറഞ്ഞു.ആര്യന്‍ഖാനെ പുനരധിവാസ കേന്ദ്രത്തിലാണ് ആക്കേണ്ടതെന്നും അതല്ലാതെ കോടതിവിചാരണയ്‌ക്ക് വിധേയനാക്കരുതെന്നും റോത്തഗി വാദിച്ചു. ആര്യന്‍ ഖാനും കേസില്‍ അറസ്റ്റിലായ മറ്റു 19 പേരും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും മുഗുള്‍ റോത്തഗി വാദിച്ചു.
നേരത്തെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്‌ക്ക് വേണ്ടി ആര്യന്‍ ഖാന് ജാമ്യമനുവദിക്കുന്നതിനെതിരെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) അനില്‍ സിംഗ് വാദിച്ചു. ആര്യന്‍ ഖാന്‍ മയക്കുമരുന്ന് ഉപയോഗിച്ചു എന്ന് മാത്രമല്ല, അനധികൃത മയക്കമരുന്ന് കടത്തില്‍ ഉള്‍പ്പെട്ട വ്യക്തിയാണെന്നുമാണ് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്‌ക്ക് വേണ്ടി വാദിച്ച എഎസ്ജി അനില്‍ സിംഗ് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: