മലപ്പുറം: കോട്ടക്കലില്‍ പീഡനത്തിനിരയായി പതിനേഴുകാരി പ്രസവിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അയല്‍വാസികളടക്കം യുവതിയെ സഹായിച്ചതായാണ് പോലീസ് നിഗമനം. യൂട്യൂബ് നോക്കി കാര്യങ്ങള്‍ മനസിലാക്കി സ്വയം പ്രസവമെടുത്തെന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മൊഴി പൊലീസ് വിശ്വാസത്തിടെക്കുന്നില്ല. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ കേസിലുള്‍പ്പെടുത്താന്‍ ഇപ്പോള്‍ പെണ്‍കുട്ടി ആഗ്രഹിക്കുന്നില്ലെന്നാണ് സൂചന.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കും സുഹൃത്തായിരുന്ന 21 കാരന്റെ വീട്ടുകാര്‍ക്കും എല്ലാ കാര്യങ്ങളും അറിയാമായിരുന്നുവെന്നാണ് പൊലീസിനു ലഭ്യമായ വിവരം. ഗര്‍ഭിണിയായിരിക്കെ പെണ്‍കുട്ടിക്ക് രണ്ട് ആശുപത്രികളില്‍ നിന്ന് വൈദ്യസഹായം കിട്ടിയിട്ടുണ്ട്. ഇതെങ്ങനെയെന്നും പൊലീസ് അന്വേഷിക്കും. ആവശ്യമെങ്കില്‍ റിമാന്‍ഡിലുള്ള പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും.
അയല്‍വാസിയായ യുവാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 17 കാരി ഈ മാസം 20ന് വീട്ടില്‍ പ്രസവിക്കുകയായിരുന്നു. വീട്ടുകാരറിയാതെ പ്രസവിച്ച കുട്ടിയെ മൂന്നുദിവസത്തിന് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.
പെണ്‍കുട്ടിയുടെ വീട്ടില്‍ മാതാപിതാക്കള്‍ മാത്രമാണുള്ളത്. മാതാവിന് കാഴ്ച പരിമിതിയുണ്ട്. പിതാവ് സെക്യൂരിറ്റി ജീവനക്കാരനാണ്. കഴിഞ്ഞ എട്ടുമാസമായി ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടി മറച്ചുവെക്കുകയായിരുന്നു. ഓണ്‍ലൈന്‍ ക്ലാസായതിനാല്‍ പെണ്‍കുട്ടി മുറിക്കകത്ത് തന്നെ കഴിയാറായിരുന്നു പതിവ്. യൂട്യൂബ് നോക്കിയാണ് പൊക്കിള്‍കൊടി മുറിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ മനസ്സിലാക്കിയതെന്ന് പെണ്‍കുട്ടി സിഡബ്ല്യൂസിക്ക് മൊഴിനല്‍കി. അയല്‍വാസിയായ യുവാവുമായി വിദ്യാര്‍ഥിക്ക് പ്രണയമുണ്ടായിരുന്നു. പൊലീസ് പോക്സോ വകുപ്പ് പ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: