ന്യൂദല്‍ഹി: ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ത്യയെ പാക്കിസ്ഥാന് പരാജയപ്പെടുത്തിയപ്പോള്‍ അതിരുവിട്ട് സന്തോഷിക്കുകയും രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്ത ഷേര്‍ ഐ കശ്മീര്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഒരു കൂട്ടം രാജ്യദ്രോഹികളെ പൊതുജനമധ്യത്തില്‍ തുറന്നുകാട്ടിയത് രണ്ടു ധീരവനിതകളായിരുന്നു. ഇതേ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി അനന്യ ജംവാളും കോളേജിലെ മുന്‍ വിദ്യാര്‍ത്ഥിനിയും സാമൂഹികപ്രവര്‍ത്തകയുമായ ഡോ. മോണിക്ക ലാംഗെയും. പാക്കിസ്ഥാന് ജയ് വിളിച്ചും ഇന്ത്യന്‍ തോല്‍വിയില്‍ അമിതമായി ആഹ്ലാദിച്ചും ഒരു കൂട്ടം കശ്മീരി വിദ്യാര്‍ത്ഥികള്‍ ആഘോഷിച്ചപ്പോള്‍ അതിനെ ധൈര്യസമേതം ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിനിയാണ് അനന്യം. ആഘോഷത്തിന്റേയും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളുടേയും ദൃശ്യങ്ങള്‍ ട്വിറ്റര്‍ അടക്കം സോഷ്യല്‍മീഡിയ വഴി പുറത്തുവിട്ടത് മോണിക്കയുമാണ്. മതമൗലിക വാദികളില്‍ നിന്ന് ആക്രമണമേറ്റ് ജീവന് തന്നെ നഷ്ടമാകുമെന്ന് ഉറപ്പുണ്ടായിട്ടും രാജ്യദ്രോഹ ശക്തികളെ തുറന്നുകാട്ടാനാണ് ഇരുവരും മുതിര്‍ന്നത്. ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനും പ്രതികരിച്ചതിനും കാരണമായി ഇരുവരും പറയുന്നത് ഒരൊറ്റ കാരണമാണ്. ഇന്ത്യയുടെ മണ്ണില്‍, ഇന്ത്യന്‍ കോളേജില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നല്കുന്ന സ്കോളര്‍ഷിപ്പും ഫീസ് ഇളവും അടക്കം വാങ്ങി പഠിക്കുന്ന ഇവര്‍ നമ്മളെ ശത്രുക്കളായി കാണുന്ന ഒരു രാജ്യത്തിനു വേണ്ടി ജയ് വിളിക്കുക എന്നത് സഹിക്കാവുന്നതിനപ്പുറമാണ്. ക്രിക്കറ്റ് എന്ന കായികഇനത്തില്‍ ഒരു രാജ്യം വിജയിക്കുമ്പോള്‍ നടക്കുന്ന ആഘോഷമല്ല ആ കോളേജില്‍ നടന്നത്. ഇന്ത്യക്കെതിരേ ഒരു കൂട്ടം രാജ്യദ്രോഹികള്‍ നമ്മുടെ രാജ്യത്തിനുള്ളില്‍ ആഹ്ലാദനൃത്തം ചവിട്ടുകയായിരുന്നെന്നും ഇത്തരം രാജ്യവിരുദ്ധരെ പൊതുജനങ്ങള്‍ തിരിച്ചറിയണമെന്നും പറയുന്നു അനന്യയും മോണിക്കയും.
വിഷയത്തില്‍ കശ്മീരിലെ ഒരു നേതാവും പ്രതികരണവുമായി രംഗത്ത് എത്തിയിട്ടില്ല. എന്നാല്‍, ഈ ധീരയുവതികള്ക്ക് സോഷ്യല്‍മീഡിയയില്‍ വലിയ സ്വീകാര്യത ആണ് ലഭിക്കുന്നത്. അനന്യയ്ക്ക് പിന്തുണയുമായി ബിജെപി നേതാവ് കപില്‍ മിശ്ര അടക്കം നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട് . ഞങ്ങള്‍ ഇന്ത്യക്കാര്‍ ഞങ്ങളുടെ ധൈര്യശാലികളായ, നിര്‍ഭയരായ പെണ്മക്കളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നാണ് ചിലര്‍ കുറിക്കുന്നത് അതേസമയം, വീഡിയോ പുറത്തുവന്നതിനു പിന്നാലെ മതമൗലിക വാദികളില്‍ നിന്നു വധഭീഷണി നേരിടുകയാണ് അനന്യ.
പോലീസ് ഇന്‍ഫോര്‍മറാണ് അനന്യയെന്നാണ് ആരോപണം . എന്നാല്‍, വീഡിയോ ഷെയര്‍ ചെയ്തത് അനന്യ ജംവാള്‍ ആയിരുന്നില്ല. കോളേജില്‍ നടക്കുന്ന കാര്യങ്ങളും , പാകിസ്താനെ പിന്തുണയ്ക്കുന്നവരെയും ചൂണ്ടിക്കാട്ടുക മാത്രമാണ് അനന്യ ചെയ്തത് . എന്നാല്‍ പോലീസിനു വിവരം നല്‍കിയത് അനന്യയാണെന്ന് ആരോപിച്ചാണ് ഭീഷണിയും , സൈബര്‍ ആക്രമണവും നടക്കുന്നത് .ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവ വഴിയും അനന്യയെ അപമാനിക്കാന്‍ ശ്രമം നടക്കുന്നുണ്ട്
‘പോലീസ് ഇന്‍ഫോര്‍മര്‍’ എന്നത് ഇസ്ലാമിസ്റ്റ് ഭീകരര്‍ കൊല്ലാന്‍ ലക്ഷ്യമിടുന്ന വ്യക്തികളുടെ മേല്‍ ആരോപിക്കുന്ന വാക്കാണ് . കശ്മീര്‍ താഴ്വരയില് താമസിക്കുന്ന മുസ്ലീം ഇതര സമുദായക്കാര്‍ക്കും കശ്മീരികള്‍ക്കും നേരെ നിരവധി മാരകമായ ആക്രമണങ്ങള്‍ അടുത്തിടെ നടന്നതു കൊണ്ട് തന്നെ ഇത്തരം ട്വീറ്റുകളും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു . അനന്യ ജാംവാളിനെപ്പോലുള്ളവരെ ഒറ്റപ്പെടുത്തണമെന്നും ആഹ്വാനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: