ധാര്‍വാഡ്: കൊവിഡിന്റെ മൂന്നാം തരംഗം നേരിടാന്‍ 10 ലക്ഷത്തിലധികം പ്രവര്‍ത്തകര്‍ക്ക് ആര്‍എസ്എസ് പരിശീലനം നല്‍കിയതായി അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേക്കര്‍ പറഞ്ഞു. ജൂലൈയില്‍ ചേര്‍ന്ന പ്രാന്ത പ്രചാരകരുടെ യോഗത്തില്‍ പ്രത്യേക പദ്ധതി ആസൂത്രണം ചെയ്യുകയും രാജ്യത്തുടനീളം ഒന്നര ലക്ഷത്തിലധികം സ്ഥലങ്ങളില്‍ പരിശീലനം നടത്തുകയും ചെയ്തു. മൂന്നാമതൊരു തരംഗമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല് ബൈഠക് ഇന്നു മുതല്‍ 30 വരെ ധാര്‍വാഡിലെ രാഷ്ട്രോത്ഥാന വിദ്യാകേന്ദ്രത്തില്‍ നടക്കും. കൊവിഡ് മൂന്നാംതരംഗം നേരിടുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അതില്‍ ചര്‍ച്ചയാകും.
കുറച്ചു കാലമായി ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കു നേരെയുള്ള തുടര്‍ച്ചയായ അക്രമ സംഭവങ്ങള്‍ ബൈഠക്കില്‍ ചര്‍ച്ചയാകും. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവവേളയില്‍ രാജ്യത്തിന്റെ സ്വത്വം ഉണര്‍ത്തുന്നതിനും അറിയപ്പെടാതെ പോയ സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ചുള്ള വിവരങ്ങള്‍ സമാഹരിക്കുന്നതിനും പ്രത്യേക പരിശ്രമമുണ്ടാകും.
മൂന്നൂറ്റമ്പതോളം അംഗങ്ങളെയാണ് യോഗത്തില്‍ പ്രതീക്ഷിക്കുന്നത്. പ്രാന്ത, ക്ഷേത്ര സംഘചാലക്, പ്രചാരകര്‍, കാര്യവാഹ്, അഖില ഭാരതീയ കാര്യകാരി അംഗങ്ങള്‍, വിവിധ ക്ഷേത്ര സംഘടനകളുടെ ഓര്‍ഗനൈസിങ് സെക്രട്ടറിമാര്‍ എന്നിവരാണ് കാര്യകാരി മണ്ഡലില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: