സവര്‍ക്കറെ തടവില്‍ പാര്‍പ്പിച്ചിരുന്ന ആന്‍ഡമാന്‍ ദ്വീപിലെ പോര്‍ട്ട് ബ്ലെയറിലുള്ള സെല്ലുലാര്‍ ജയിലില്‍ സന്ദര്‍ശനം നടത്തി ബോളിവുഡ് താരം കങ്കണ റണാവത്ത് പറയുന്നു, പഠിച്ചതൊക്കെ കളവായിരുന്നു. സ്വാതന്ത്ര്യ സമരചരിത്രത്തിലെ ആ അഗ്‌നിനക്ഷത്രെ ഭയമായിരുന്നു അവര്‍ക്ക്. പുതിയ ചിത്രമായ തേജസിന്റെ ചിത്രീകരണത്തിന്റെ ഭാഗമായാണ് താരം ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ എത്തിയത്. സവര്‍ക്കറെ തടവിലിട്ടിരുന്ന സെല്ലില്‍ എത്തിയ താരം അദ്ദേഹത്തിന്റെ ചിത്രത്തിന്റെ മുന്നിലിരുന്ന് അല്‍പനേരം ധ്യാനിച്ചു. കാലാപാനിയില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കുകയും ചെയ്തു. കങ്കണയുടെ കുറിപ്പ് ഇങ്ങനെ…..!
‘ഇന്ന് ആന്‍ഡമാന്‍ ദ്വീപില്‍ എത്തിയ ഞാന്‍ പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയിലിലെ കാലാപാനിയിലെ വീര്‍ സവര്‍ക്കറുടെ സെല്‍ സന്ദര്‍ശിച്ചു. അവിടം എന്നെ ഉലച്ചുകളഞ്ഞു. പൈശാചികത്വം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയപ്പോള്‍ മനുഷ്യത്വം സവര്‍ക്കര്‍ജിയുടെ രൂപത്തില്‍ അതിന്റെ ഉച്ചസ്ഥായിയിലെത്തി. എല്ലാ ക്രൂരതകളെയും കണ്ണുകളിലേക്ക് നോക്കിത്തന്നെ അദ്ദേഹം നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ടു…
അവര്‍ എത്രമാത്രം ഭയന്നിട്ടുണ്ടാകാം, ഭയന്നുവിറച്ചിട്ടുണ്ടാകും. അക്കാലത്ത് അവര്‍ അദ്ദേഹത്തെ കാലാപാനിയില്‍ അടച്ചു. കടലിന്റെ നടുവിലുള്ള ഈ ചെറിയ ദ്വീപില്‍ നിന്ന് രക്ഷപ്പെടുക അസാധ്യമാണ്. എന്നിട്ടും അവര്‍ അദ്ദേഹത്തെ ചങ്ങലകളാല്‍ ബന്ധിച്ചു. കൂറ്റന്‍ മതിലുകളുള്ള ഒരു ജയില്‍ പണിതു. ഒരു ചെറിയ സെല്ലില്‍ അദ്ദേഹത്തെ അടച്ചു. അനന്തമായ കടലിന് കുറുകെ പക്ഷിയെപ്പോലെ സവര്‍ക്കര്‍ പറന്നു രക്ഷപ്പെടുമോ എന്ന ഭയം….. ഭീരുക്കള്‍!.. ഈ സെല്ലാണ് സ്വാതന്ത്ര്യത്തിന്റെ സത്യം. അല്ലാതെ പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കുന്നതല്ല. സവര്‍ക്കറോടുള്ള നന്ദിയും ആദരവും കാരണം ആ സെല്ലില്‍ ഞാന്‍ അല്പനേരം ധ്യാനമിരുന്നു….’ അദ്ദേഹത്തിന് ആദരം അര്‍പ്പിച്ചു. കങ്കണ റണാവത്ത് സമൂഹമാധ്യമ ചുമരില്‍ കുറിച്ചിട്ട ഈ വാചകങ്ങള്‍ ഇപ്പോള്‍ വൈറലാണ്.
ശിവാകൈലാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: