കൊച്ചി: നരേന്ദ്രമോദി ഫ്രാന്‍സിസ് പാപ്പാ കൂടിക്കാഴ്ച ബന്ധങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരും ചരിത്രപ്രധാനമായ കൂടിക്കാഴ്ച പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് വിജയാശംസകള്‍ നേര്‍ന്ന് കെസിബിസി. ചരിത്രപ്രധാനമായ ഈ കൂടിക്കാഴ്ച ഇന്ത്യയും വത്തിക്കാനും തമ്മിലുള്ള ബന്ധങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജവും ഊഷ്മളതയും പകരുമെന്നതില്‍ സംശയമില്ലെന്ന് മെത്രാന് സമിതി കുറിപ്പിലൂടെ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോമിലേയും ഇറ്റലിയിലേയും എല്ലാ പരിപാടികള്‍ക്കും വിജയാശംസകള്‍ നേരുന്നുവെന്നും കേരള കത്തോലിക്കാ മെത്രാന് സമിതി അധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
ശനിയാഴ്ച വത്തിക്കാനില്‍വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച. നടത്തും. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ഇന്ന് റോമില്‍ എത്തും. ഒക്ടോബര്‍ 29,30 തീയതികളിലായാണ് ജി20 രാജ്യങ്ങളുടെ ഉച്ചകോടി നടക്കുന്നത്. ഇവിടെ നിന്നും സ്കോട്ട്ലാന്റിലെ ഗ്ലാസ്കോയിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി നവംബര്‍ 1ന് അവിടെ കോപ്26 ഉച്ചകോടിയില്‍ സംസാരിക്കും.
കാലവസ്ഥ മാറ്റം സംബന്ധിച്ച ഉച്ചകോടിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണിനൊപ്പം പ്രധാനമന്ത്രി മോദി പങ്കെടുക്കും . ജി20 ഉച്ചകോടിയില്‍ താലിബാന് ഭരണത്തിലായ അഫ്ഗാനിസ്ഥാന് ആയിരിക്കും പ്രധാന ചര്‍ച്ച വിഷയം. ഇന്തോ പസഫിക് മേഖലയിലെ ചൈനീസ് നീക്കങ്ങളും ചര്‍ച്ചയാകും.
തായ്ലാന്, ജപ്പാന്, ദക്ഷിണകൊറിയ രാജ്യങ്ങള്‍ക്കെതിരായ ചൈനീസ് നീക്കങ്ങളാണ് മറ്റൊരു പ്രധാന വിഷയമായി ജി20യില്‍ ഉയര്‍ന്നുവരുക. കോപ് 26 ല്‍ മറ്റു രാജ്യങ്ങളിലെ മുതിര്‍ന്ന ഭരണാധികാരികളെ കാണുന്ന പ്രധാനമന്ത്രി മോദി കാലവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ അടക്കം ചര്‍ച്ച ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: