ഒട്ടാവ: കനേഡിയന്‍ പ്രതിരോധമന്ത്രിയായി ഇന്ത്യന്‍ വംശജയായ അനിത ആനന്ദിനെ നിയമിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൊവിഡ് വാക്സിന് ലഭ്യമാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ചയാളാണ് അനിത ആനന്ദ്.
പ്രതിരോധ വകുപ്പ് ഏല്പിച്ച് തന്നില്‍ വിശ്വാസമര്‍പ്പിച്ച പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയ്ക്ക് നന്ദി പറയുന്നതായി അവര്‍ ട്വിറ്ററിലൂടെ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ജീവിതം സമര്‍പ്പിച്ചിരിക്കുന്ന സായുധ സേനയെ സുരക്ഷിതവും ആരോഗ്യപരവുമായ സാഹചര്യത്തിലൂടെ നയിക്കുമെന്നും അവര്‍ പറഞ്ഞു.
ദീർഘകാലം പ്രതിരോധ മന്ത്രിസ്ഥാനം വഹിച്ചിരുന്ന ഇന്ത്യൻ വംശജൻ ഹർജിത് സജ്ജന്റെ പിൻഗാമിയായാണ് അനിത ആനന്ദിന്റെ നിയമനം. സൈന്യത്തിലെ ലൈംഗിക ദുരുപയോഗ വിവാദം കൈകാര്യം ചെയ്തതിലെ വീഴ്ച ഹർജിത്തിനെതിരെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
ചൊവ്വാഴ്ചയാണ് ജസ്റ്റീന്‍ ട്രൂഡോയുടെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. കഴിഞ്ഞ മാസം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ലിബറല്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുകയായിരുന്നു. റിഡ്യൂ ഹാളില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ 39 അംഗ മന്ത്രിസഭയാണ് ചുമതലയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: