ദുബായ്: കറുത്തവര്‍ഗക്കാരോടുള്ള വിവേചനത്തിനെതിരായ ബ്ലാക്ക് ലൈവ്സ് മാറ്റര്‍ എന്ന കാമ്പയിനില്‍ പങ്കെടുക്കാന്‍ താല്പര്യം ഇല്ലാത്തതിന്റെ പേരില്‍ ഓപ്പണര്‍ ഡി കോക്ക് ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ നിന്നും പിന്‍വാങ്ങി. ദക്ഷിണാഫിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടും വര്‍ണവിവേചനത്തിനെതിരേ മുട്ടുകുത്തി നിന്ന് പ്രതിഷേധിക്കാന്‍ മടിച്ചാണ് താരത്തിന്റെ പിന്മാറ്റം. ക്രിക്കറ്റ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു.
വ്യക്തിപരമായ കാരണങ്ങളാല്‍ ഡികോക്ക് മത്സരത്തിനിറങ്ങുന്നില്ലെന്നാണ് ടോസ് വേളയില്‍ ക്യാപ്റ്റന്‍ തെംബ ബവുമ പറഞ്ഞത്. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ എന്തോ വലിയ ആഭ്യന്തര പ്രശ്നം പുകയുന്നുണ്ടെന്നായിരുന്നു കമന്റേറ്ററായ ഷെയ്ന് വാട്സണ് ഇതിനോട് പ്രതികരിച്ചത്.
പ്രതിഷേധിക്കാന്‍ മടിച്ച ഡികോക്കിന്റെ തീരുമാനം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ടീം മാനേജ്മെന്റില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടി സ്വീകരിക്കും’, വാര്‍ത്താകുറിപ്പില്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കുന്നു. ഓസ്ട്രേലിയക്കെതിരായ മത്സരത്തിലും പ്രതിഷേധിക്കാനോ ക്യാമ്പെയ്ന്റെ ഭാഗമാകാനോ ഡികോക്ക് തയ്യാറായിരുന്നില്ല.
ഡി കോക്കിന്റെ നടപടിയെ പിന്തുണയ്ക്കുന്നതായി ദക്ഷിണാഫ്രിക്കന്‍ നായകന് തെംബ ബാവുമ മത്സരശേഷം പറഞ്ഞു. മുട്ടുകുത്തല്‍ തീരുമാനം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അപ്രതീക്ഷിതമായി പ്രഖ്യാപിക്കുകയായിരുന്നു. ആ സമയം ശരിയായില്ല. മത്സരത്തിനു തൊട്ടുമുന്‍പ് ഇങ്ങനെയൊരു നിര്‍ദേശം വന്നപ്പോള്‍ അനുസരിക്കാന്‍ തയാറല്ലെന്നു ഡികോക്ക് അറിയിക്കുകയായിരുന്നു. ഞങ്ങളെല്ലാം ഡി കോക്കിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നു- ദക്ഷിണാഫ്രിക്കയുടെ കറുത്തവര്‍ഗക്കാരനായ ആദ്യ ക്രിക്കറ്റ് ക്യാപ്റ്റന്‍ കൂടിയായ ബാവുമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: