Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഹൃദയം കവര്‍ന്ന കശ്മീര്‍ സന്ദര്‍ശനം

കശ്മീരില്‍ ഇനിയും കുഴപ്പങ്ങളുണ്ടാക്കാമെന്ന് കരുതുന്ന അതിര്‍ത്തിക്കപ്പുറത്തും ഇപ്പുറത്തുമുള്ള ദേശവിരുദ്ധ ശക്തികള്‍ക്കും വിഘടനവാദികള്‍ക്കും ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതാണ് ഷായുടെ സന്ദര്‍ശനം. നിരവധി വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും, പൊതുപരിപാടികളില്‍ ജനങ്ങളുമായി അടുത്തിടപഴകുകയും ചെയ്ത ഷാ സൈനികര്‍ക്കൊപ്പമാണ് ഒരു രാത്രി കഴിച്ചുകൂട്ടിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 27, 2021, 05:00 am IST
in Editorial

ജമ്മു-കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും, അവിടെ സമാധാനവും വികസനവും കൊണ്ടുവരികയാണ് ലക്ഷ്യമെന്നുമുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന് അടിവരയിടുന്നതാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മൂന്നു ദിവസം നീണ്ടുനിന്ന കശ്മീര്‍ സന്ദര്‍ശനം. രണ്ടാം മോദി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ശേഷം രണ്ടാമതും, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയശേഷം ആദ്യമായും കശ്മീരിലെത്തിയ അമിത് ഷാ തന്റെ വിജയകരവും ആവേശോജ്വലവുമായ സന്ദര്‍ശനത്തിലൂടെ രാജ്യത്തിനും  കശ്മീരിലെ ജനങ്ങള്‍ക്കും വ്യക്തമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്.  

കശ്മീരില്‍ ഇനിയും കുഴപ്പങ്ങളുണ്ടാക്കാമെന്ന് കരുതുന്ന അതിര്‍ത്തിക്കപ്പുറത്തും ഇപ്പുറത്തുമുള്ള ദേശവിരുദ്ധ ശക്തികള്‍ക്കും വിഘടനവാദികള്‍ക്കും ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതാണ് ഷായുടെ സന്ദര്‍ശനം. നിരവധി വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും, പൊതുപരിപാടികളില്‍ ജനങ്ങളുമായി അടുത്തിടപഴകുകയും ചെയ്ത ഷാ സൈനികര്‍ക്കൊപ്പമാണ് ഒരു രാത്രി കഴിച്ചുകൂട്ടിയത്. ഭീകരപ്രവര്‍ത്തനത്തെ അടിച്ചമര്‍ത്തുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ടതില്ലെന്നും, കശ്മീരിന്റെ പ്രശ്‌നഭരിതമായ ഭൂതകാലം ഇനിയൊരിക്കലും മടങ്ങിവരാത്ത പേക്കിനാവ് മാത്രമാണെന്നും ലോകത്തെ മുഴുവന്‍ ബോധ്യപ്പെടുത്തുന്നതായിരുന്നു ഈ സന്ദര്‍ശനം. മോദി സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി മന്ത്രിമാര്‍ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഷായും കശ്മീരിലെത്തിയത്. പൂഞ്ച്-രജൗരി മേഖലയില്‍ നിന്ന് ഭീകരരെ തുരത്താന്‍ സൈന്യം ശക്തമായ നടപടികളെടുക്കുമ്പോഴാണ് ഈ സന്ദര്‍ശനമെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും, ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വേര്‍തിരിക്കുകയും  ചെയ്യുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് അമിത് ഷാ ആയിരുന്നു. അന്നതിന് ഒരുപാട് പഴികേള്‍ക്കേണ്ടി വന്നു. മതത്തിന്റെയും വിഘടന വാദത്തിന്റെയും പേരില്‍ കശ്മീരിനെ പാക്കിസ്ഥാന്റെ കൈനിലമാക്കാന്‍ മാത്രമാണ് ജവഹര്‍ലാല്‍ നെഹ്‌റു സര്‍ക്കാരിന്റെ തലതിരിഞ്ഞ നയംകൊണ്ട് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ ഈ വകുപ്പ് ഉപകരിച്ചത്. കശ്മീരിന് പ്രത്യേക ഭരണഘടനയും പതാകയുമൊക്കെയായി മൂന്നു കുടുംബങ്ങള്‍ മാറി മാറി കശ്മീരിനെ അടക്കി ഭരിക്കുകയും കൊള്ളചെയ്യുകയുമായിരുന്നു. ദേശീയോദ്ഗ്രഥനത്തിന്റെ കടയ്‌ക്കല്‍ കത്തിവയ്‌ക്കുന്ന ഇത്തരമൊരു വകുപ്പു മൂലം കശ്മീരിലെയും മറ്റിടങ്ങളിലെയും ജനങ്ങള്‍ അനുഭവിക്കുന്ന വിവേചനങ്ങളെക്കുറിച്ച് ഇക്കൂട്ടര്‍ മൗനം പാലിച്ചു.  

ഏഴ് പതിറ്റാണ്ടുകാലം നീണ്ട ഇവരുടെ ഭരണത്തിന്‍ കീഴില്‍ നാല്‍പ്പതിനായിരത്തിലേറെ ആളുകളാണ് പാക്കിസ്ഥാന്റെ പിന്തുണയുള്ള ഭീകരരുടെ വെടിയേറ്റ് മരിച്ചത്. ലക്ഷക്കണക്കിന് കശ്മീരി പണ്ഡിറ്റുകള്‍ക്ക് താഴ്‌വരയില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്നു. ആര്‍ട്ടിക്കിള്‍ 370 ഇല്ലാത്ത രണ്ട് വര്‍ഷത്തെ ഭരണംകൊണ്ട് ഭീകരപ്രവര്‍ത്തനത്തെ അടിച്ചമര്‍ത്താനും, വികസനത്തിന്റെ ഒരു കുതിച്ചുചാട്ടത്തിനു തന്നെ വഴിയൊരുക്കാനും മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അക്കമിട്ടു നിരത്തിക്കൊണ്ടാണ് അമിത് ഷാ തന്റെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്. 2021 ജൂണില്‍ മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഭീകരപ്രവര്‍ത്തനങ്ങള്‍ 32 ശതമാനത്തിലേക്ക് കുറച്ചുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിരിക്കുന്നു. കശ്മീരില്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ച ചരിത്രപരമായ നടപടികള്‍ ഗുണം ചെയ്യില്ലെന്ന് പ്രചരിപ്പിച്ച ലഫ്റ്റ് ലിബറലുകള്‍ ഈ മാറ്റത്തില്‍ വലിയ നിരാശരാണ്.

നിരവധി വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക് അമിത്ഷായുടെ ഇപ്പോഴത്തെ സന്ദര്‍ശനം സാക്ഷ്യം വഹിക്കുകയുണ്ടായി. തനിക്ക് സംസാരിക്കാനുള്ളത് കശ്മീരിലെ ജനങ്ങളോടാണെന്നും, അവര്‍ക്കും തനിക്കുമിടയില്‍ ഒരുതരത്തിലുള്ള മറയും ആവശ്യമില്ലെന്നും പ്രഖ്യാപിച്ചുകൊണ്ട്, പൊതുസമ്മേളനത്തില്‍ സുരക്ഷയ്‌ക്കായി സ്ഥാപിച്ച ബുള്ളറ്റ് പ്രൂഫ് കവചം ഷാ എടുത്തുമാറ്റിയത് ഇതിലൊന്നാണ്. കശ്മീരില്‍ നിന്നു തിരിച്ചടി നേരിടുന്ന പാക്കിസ്ഥാന്‍ തങ്ങള്‍ തോറ്റിട്ടില്ലെന്നു കാണിക്കാന്‍ ഭീകരരെ ഉപയോഗിച്ച് ഇപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഡ്രോണുകള്‍ ഉപയോഗിച്ചും മറ്റും ആക്രമണങ്ങള്‍ക്ക് ശ്രമിക്കുന്നു. അഫ്ഗാനിലെ താലിബാന്‍ വാഴ്ചയുടെ പിന്‍ബലത്തില്‍ തങ്ങള്‍ കൂടുതല്‍ കരുത്തരായിരിക്കുന്നു എന്നു വരുത്തിത്തീര്‍ക്കാന്‍ പാക്കിസ്ഥാന്‍ പെടാപ്പാടുപെടുകയാണ്. പക്ഷേ ഭീകരവാദത്തെ അടിച്ചമര്‍ത്തുന്നതില്‍ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് അനുദിനം ഭാരതത്തിന്റെ സുരക്ഷാ സേന തെളിയിച്ചുകൊണ്ടിരിക്കുന്നു. അതിര്‍ത്തിക്കപ്പുറത്തുനിന്ന് ആയുധങ്ങളുമായി കടന്നുവരുന്നവര്‍ക്ക് സ്വാഗതം, അവര്‍ക്ക് ഭാരതത്തിന്റെ ആറടിമണ്ണില്‍ വിശ്രമിക്കാമെന്ന മുന്‍ കരസേനാ മേധാവിയും ഇപ്പോഴത്തെ സംയുക്ത സേനാ മേധാവിയുമായ ബിപിന്‍ റാവത്തിന്റെ വാക്കുകള്‍ ആവിയായിപ്പോയിട്ടില്ല.  

കശ്മീര്‍ സമാധാനത്തിന്റെ പാതയില്‍ സഞ്ചരിക്കുന്നത് പാക്കിസ്ഥാനെപ്പോലെ കോണ്‍ഗ്രസ്സും പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സുമൊക്കെ ഉള്‍പ്പെടുന്ന ഗുപ്കര്‍ സഖ്യവും എതിര്‍ക്കുന്നു. അധികാരം നഷ്ടമായ ഈ പാര്‍ട്ടികളുടെ നേതൃത്വം വല്ലാതെ അസ്വസ്ഥരാണ്. ജനാധിപത്യത്തിന്റെ പാതയില്‍ കശ്മീരിനെ മുന്നോട്ടു നയിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഇതിനകം വിജയകരമായി പൂര്‍ത്തിയാക്കി. ജമ്മുവില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനാണ് ഇപ്പോള്‍ കേന്ദ്രം ആലോചിക്കുന്നത്. ഈ നീക്കത്തിന് കരുത്തു പകരുന്നതാണ് ഷായുടെ സന്ദര്‍ശനം.

Tags: ജമ്മു കശ്മീര്‍amit-shah
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

Kerala

നമ്മൾ പുരോഗതിയുടെ പുതിയ തലങ്ങളിലേക്ക് എത്തണമെങ്കിൽ രാജ്യത്തുനിന്ന് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ തുടച്ചുനീക്കണം: കേന്ദ്ര ആഭ്യന്തര മന്ത്രി

പത്മശ്രീ നേടിയ ആര്‍വിഎസ് മണി (ഇടത്ത്) ഇഷ്റത്ത് ജഹാന്‍ (നടുവില്‍) 2009ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന പി. ചിദംബരം (വലത്ത്)
India

ആര്‍വിഎസ് മണി പത്മശ്രീ ഏറ്റുവാങ്ങുമ്പോള്‍ പൊളിയുന്നത് മോദിയെ ഉള്‍പ്പെടെ തീര്‍ത്തുകളയാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചന

ശ്രീധര്‍ വെമ്പു (ഇടത്ത്) ദ ന്യൂസ് മിനിറ്റ് ഉടമ ധന്യ രാജേന്ദ്രന്‍ (വലത്ത്)
India

ധര്‍മ്മസ്ഥലക്ഷേത്രയെ സ്ത്രീകളെ കൂട്ടക്കൊല ചെയ്യുന്ന ഇടമാക്കിയ മാവോയിസ്റ്റ് മാധ്യമം ‘ന്യൂസ് മിനിറ്റ്’; ഇപ്പോള്‍ ശ്രീധര്‍ വെമ്പുവിനെ തകര്‍ക്കാന്‍ ശ്രമം

India

മയക്കമരുന്ന് മുക്ത ഭാരതത്തിനായി അമിത് ഷാ ഇറങ്ങുന്നു; ജിഹാദി ഗ്രൂപ്പുകള്‍ക്ക് ഭീകരവാദത്തിന് പണം എത്തുന്നത് മയക്കമരുന്ന് വഴി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.