ദുബായ്; ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്ഥാന് തുടര്‍ച്ചയായ രണ്ടാം ജയം. ന്യൂസീലന്‍ഡിനെ അഞ്ച് വിക്കറ്റിനാണ് പാകിസ്താന് തോല്പിച്ചത്. ന്യൂസീലന്‍ഡ് മുന്നോട്ടുവച്ച 135 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി പാകിസ്താന് മറികടന്നു. 33 റണ്‍സെടുത്ത മുഹമ്മദ് റിസ്വാന് പാകിസ്താന്റെ ടോപ്പ് സ്കോററായി. ആദ്യ മത്സരത്തില്‍ ഇന്ത്യയെ പാക്കിസ്ഥാന് തോല്പിച്ചിരുന്നു
ആസിഫ് അലി (27), ഷൊഐബ് മാലിക്ക് (26) എന്നിവര്‍ ആറാം വിക്കറ്റില്‍ ഉണ്ടാക്കിയ 48 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് പാക്കിസ്ഥാന് വിജയം സമ്മാനിച്ചത്.. ബാബര്‍ അസമിനെ (9)ഫഖര്‍ സമാന് (11) മുഹമ്മദ് ഹഫീസിനെ (11) മ ഇമാദ് വാസിമിനെ (11) എന്നിവര്‍ക്ക് തിളങ്ങാനായില്ല.ന്യൂസീലന്‍ഡിനായി ഇഷ് സോധി രണ്ട് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ന്യൂസീലന്‍ഡ് 8 വിക്കറ്റ് നഷ്ടപ്പെടുത്തി 134 റണ്‍സെടുത്തു.
27 റണ്‍സ് വീതം നേടിയ ഡാരില്‍ മിച്ചലും ഡെവോണ്‍ കോണ്‍വേയുമാണ് കിവീസിന്റെ ടോപ്പ് സ്കോറര്‍മാര്‍. പാകിസ്താനു വേണ്ടി ഹാരിസ് റൗഫ് 4 വിക്കറ്റ് വീഴ്ത്തി.
ആദ്യ പന്ത് മുതല്‍ ഗംഭീരമായി പന്തെറിഞ്ഞ പാക് ബൗളര്‍മാര്‍ ന്യൂസീലന്‍ഡിനെ ഒരു ഘട്ടത്തിലും ഫ്രീ ആയി സ്കോര്‍ ചെയ്യാന്‍ അനുവദിച്ചില്ല. ആറാം ഓവറില്‍, സ്കോര്‍ബോര്‍ഡില്‍ 36 റണ്‍സുള്ളപ്പോള്‍ ഗപ്റ്റില്‍ (17) മടങ്ങി. ഹാരിസ് റൗഫിന്റെ പന്തില്‍ പ്ലെയ്ഡ് ഓണ്‍ ആയാണ് കിവീസ് ഓപ്പണര്‍ മടങ്ങിയത്. 9-ാം ഓവറില്‍ സഹ ഓപ്പണര്‍ ഡാരില്‍ മിച്ചലും (27) പുറത്തായി. ജെയിംസ് നീഷം (1) വേഗം പുറത്തായി.
കെയിന്‍ വില്ല്യംസണൊപ്പം ഡെവോണ്‍ കോണ്‍വേ നാലാം വിക്കറ്റില്‍ 34 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി. 14ആം ഓവറില്‍ വില്ല്യംസണ് (25) റണ്ണൗട്ടായി. മികച്ച രീതിയില്‍ കളിച്ചുവന്ന ഡെവോണ്‍ കോണ്‍വേയെ 18ആം ഓവറില്‍ ഹാരിസ് റൗഫ് ബാബര്‍ അസമിന്റെ കൈകളിലെത്തിച്ചു. അതേ ഓവറില്‍ തന്നെ ഗ്ലെന്‍ ഫിലിപ്സും (13) മടങ്ങി. ഫിലിപ്സിനെ ഹസന് അലി കൈപ്പിടിയിലൊതുക്കി. ഷഹീന് അഫ്രീദി എറിഞ്ഞ 19ആം ഓവറില്‍ ടിം സീഫര്‍ട്ട് (8) ഹഫീസിനു പിടികൊടുത്ത് മടങ്ങി. ഹാരിസ് റൗഫ് എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തില്‍ മിച്ചല്‍ സാന്റ്നര്‍ (6) ക്ലീന്‍ ബൗള്‍ഡായി.
റൗഫ് നാലോവറില്‍ 22 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ഇമാദ് വാസിമും ഷഹീന് അഫ്രീദിയും മുഹമ്മദ് ഹഫീസും ഓരോ വിക്കറ്റെടുത്തു. പാകിസ്ഥാന് ഇന്ത്യക്കെതിരായ കഴിഞ്ഞ മത്സരത്തിലെ ടീമിനെ നിലനിര്‍ത്തിയാണ് ഇറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: